തന്റെ കരിയർ നശിപ്പിച്ചത് അവനായിരുന്നു; ദേവൻ തുറന്ന് പറയുന്നു

മലയാള സിനിമയിൽ വില്ലന്മാരെ എടുത്ത് നോക്കുകയാണെകിൽ അതിൽ മുൻപന്തിയിലായിരിക്കും നടൻ ദേവന്റെ സ്ഥാനം. ദക്ഷിണേന്ത്യൻ സിനിമകളിലെ ഒട്ടു മിക്ക സൂപ്പർ താരങ്ങളുടെ ഒപ്പവും അഭിനയിച്ചിട്ടുള്ള നടൻ കൂടിയാണ് ദേവൻ. വില്ലൻ വേഷങ്ങൾ അല്ലാതെ സ്വഭാവ നടൻ ആയും ദേവൻ തിളങ്ങിയ ചിത്രങ്ങൾ ഏറെ. സൗന്ദര്യമുള്ള വില്ലൻ എന്ന വിശേഷണത്തിന് അർഹനായ ദേവന് ആരാധകരും ഏറെയായിരുന്നു. ഇപ്പോഴിതാ തന്റെ കരിയർ നശിപ്പിച്ചത് സൗന്ദര്യമാണെന്ന് തുറന്നുപറയുകയാണ് ദേവൻ. നായകനേക്കാൾ സുന്ദരനായ വില്ലനെ വേണ്ട എന്ന സിനിമാക്കാരുടെ ചിന്ത തനിക്ക് പ്രതികൂലായി ഭവിച്ചു എന്നും ദേവൻ പറയുന്നു.

ദേവന്റെ വാക്കുകൾ

നായകൻ എന്നുള്ളത് ഒരു സമയത്ത് ഞാൻ മറന്നു. കിട്ടാൻ ബുദ്ധിമുട്ടാണ് എന്ന് മനസ്സിലായി. പിന്നെ വില്ലനായി അത് കഴിഞ്ഞു പവർഫുൾ വില്ലനായി. വില്ലനായി വന്നതിന് ശേഷവും ഞാൻ ചെയ്ത കഥാപാത്രങ്ങളെ വില്ലൻ കഥാപാത്രങ്ങളെ എന്റെ എതിരാളിയായി നിൽക്കുന്ന നായകന്മാർക്ക് ഇഷ്ടമല്ല. അവർ ചിന്തിക്കുന്നത് എന്തെന്നാൽ ഇയാൾ എന്നെ ഓവർ ടേക്ക് ചെയ്യുമോ എന്നാണ് അല്ലെങ്കിൽ ഇത് എന്റെ ഇമേജിനെ എന്റെ ആരാധകർക്ക് അതൃപ്തി ഉണ്ടാക്കുമോ എന്ന ഭയം അവരിൽ ഉണ്ടായി അത് എന്നെ ബാധിച്ചു.

കാരണം ഒരു പെർഫോമർ എന്ന നിലയിൽ ഒരു റോൾ കിട്ടിയാൽ ഞാൻ അതിന്റെ മാക്സിമം പവർ ഉപയോഗിക്കുമല്ലോ!. ഒരു നടൻ പറഞ്ഞത് ഇന്നും എനിക്ക് ഓർമ്മയുണ്ട് ഞാൻ ദേവനിലെ വ്യക്തിയെ ഇഷ്ടപ്പെടുന്നു പക്ഷെ അയാളിലെ നടനെ ഇഷ്ടപ്പെടില്ല എന്നാണ്. ദേവൻ പറയുന്നു

Noora T Noora T :