നായക കഥാപാത്രത്തിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല,എന്നാല്‍ വില്ലന് അങ്ങനെ അല്ല-ദേവൻ!

മലയാള സിനിമയിലെ സുന്ദരനായ വില്ലൻ ആരെന്നു ചോദിച്ചാൽ ദേവൻ എണ്ണാനായിരിക്കും എല്ലാവരും പറയുന്നത്.ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറെയും വില്ലൻവേഷങ്ങളിലായിരുന്നു. അതുകൊണ്ട് തന്നെ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന വില്ലനായി ദേവൻ മാറിക്കഴിഞ്ഞു.എന്നാൽ മമ്മൂട്ടി നായകനായി ഏറ്റവും പുതിയതായി ഇറങ്ങിയ ഗാനഗന്ധർവ്വനിൽ ദേവൻ ഒരു പോസിറ്റീവ് കഥാപാത്രമാണ് ചെയ്യുന്നത്.എന്നാൽ തനിക്ക് വില്ലൻ കഥാപാത്രങ്ങളാണ് ചെയ്യാനിഷ്ടമെന്നാണ് ദേവൻ പറയുന്നത്.മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ദേവൻ ഇക്കാര്യം വ്യക്തമാക്കിയത്.നായക കഥാപാത്രമാണെങ്കില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത പോലെയാണ്. എന്നാല്‍ വില്ലനാണെങ്കില്‍ അല്പം എരിവും പുളിയുമൊക്കെ ഉണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്.

എനിക്ക് എപ്പോഴും വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടം. നായക കഥാപാത്രമാണെങ്കില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത പോലെയാണ്. എന്നാല്‍ വില്ലനാണെങ്കില്‍ അല്പം എരിവും പുളിയുമൊക്കെ ഉണ്ടാകും.

വില്ലന്‍ കഥാപാത്രങ്ങളില്‍ ഞാന്‍ ശോഭിച്ച് നില്‍ക്കുന്ന സമയത്താണ് കന്നഡയിലെ വലിയ സംവിധായകനായ രാജേന്ദ്രബാബു എന്നെ സമീപിച്ചത്. അദ്ദേഹം വന്ന് കഥ പറഞ്ഞു. കഥ കേട്ടതിന് ശേഷം ഞാന്‍ ചോദിച്ചു, ഞാന്‍ ഇതില്‍ ഏത് കഥാപാത്രമാണ് ചെയ്യേണ്ടത്, ഇതില്‍ വില്ലന്‍ കഥാപാത്രമില്ലല്ലോയെന്ന്. അദ്ദേഹം എനിക്കായി വെച്ചിരുന്നത് നായകനായിരുന്നു. ഞാന്‍ അപ്പോള്‍ തന്നെ മറുപടി കൊടുത്തു. സോറി, ഞാന്‍ നായകനാകില്ല, വേണമെങ്കില്‍ വില്ലനാകാം. പക്ഷേ പിന്നീട് അദ്ദേഹം എന്നെക്കൊണ്ട് നിര്‍ബന്ധിച്ച് നായക കഥാപാത്രം ചെയ്യിപ്പിക്കുകയായിരുന്നു. ദേവന്‍ കൂട്ടിച്ചേര്‍ത്തു.

devan talks about his characters

Vyshnavi Raj Raj :