ആരണ്യകത്തിലെ അമ്മിണിയേയും നക്സലെറ്റ് ആയ ദേവനെയും മലയാളികൾ മറക്കില്ല. എഴുത്തുകാരിയാകാൻ നടക്കുന്ന റിബൽ സ്വഭാവക്കാരിയായ അമ്മിണിയും ദേവന്റെ കഥാപാത്രവും തമ്മിൽ കണ്ടുമുട്ടുന്നത് കാടിനുള്ളിലാണ്. ആ കണ്ടുമുട്ടലിന്റെ അവസാനം ധാരുണമാണെങ്കിലും ഇവരുടെ ബന്ധം എന്താണെന്ന് ആർക്കും മനസിലായില്ല. പ്രണയമാണോ സൗഹൃദമാണോ, അതോ മറ്റെന്തെങ്കിലും ആണോ എന്ന് ആ സിനിമ പറയാതെ അവസാനിക്കുകയാണ്.
എന്നാൽ വര്ഷങ്ങള്ക്കു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണ് മുന്തിരി മൊഞ്ചൻ എന്ന ചിത്രത്തിലൂടെ. വിജിത് നമ്പ്യാർ ആണ് മുന്തിരി മൊഞ്ചൻ സംവിധാനം ചെയ്യുന്നത് . മനോജ് കൃഷ്ണനും ഗോപിക അനിലും നായികാ നായകന്മാരാകുന്ന ചിത്രത്തിൽ ഭാര്യ ഭർത്താക്കന്മാരായാണ് എത്തുന്നത്.
അതിനെപ്പറ്റി ദേവൻ പറയുന്നതിങ്ങനെ ;
അന്ന് ആ കഥാപാത്രത്തെയും സന്ദര്ഭത്തെയും വിശദീകരിച്ചപ്പോള്‍ ഹരിഹരന്‍ പറഞ്ഞത് സിനിമയുടെ ക്ലൈമാക്‌സില്‍ ഒരു രംഗമുണ്ട്. പോലീസ് വളഞ്ഞിരിക്കുകയാണ്, ഓടി രക്ഷപ്പെട്ടോളു എന്നു പറയുന്ന രംഗം. അപ്പോള്‍ എന്റെ കഥാപാത്രത്തിന്റെ മനസ്സിലുള്ളത് എന്ത് വികാരമാണെന്ന് തനിക്കോ ആ കഥാപാത്രത്തെ യാഥാര്‍ഥ്യമാക്കിയ എം.ടി.ക്കോ അറിയില്ലെന്നായിരുന്നുവെന്നാണ്. ഇന്നും അതാര്‍ക്കും അറിയില്ല. ഇതുകൊണ്ടാവാം മുന്തിരിമൊഞ്ചന്റെ അണിയറ പ്രവര്‍ത്തകര്‍ ഞങ്ങളെ തിരഞ്ഞുപിടിച്ച് വീണ്ടും ഭാര്യയും ഭര്‍ത്താവുമായി ഒന്നിപ്പിച്ചത്- ദേവന്‍ പങ്കുവച്ചു.
devan and saleema in munthiri monchan