ഓണത്തിന് ആശംസകള്‍ നേര്‍ന്ന് നടൻ ദേവൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആശംസകളുമായി എത്തിയത്
ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന്റെ ശക്തി നമ്മുടെ മതങ്ങള്‍ ആണ്.ക്രിസ്ത്യാനിറ്റിയും ഇസ്ലാമും ഹിന്ദുയിസവും ചേര്‍ന്ന ഒരു സംസ്‌കാരമാണ് നമ്മുടേത്.അതാണ് നമ്മുടെ കേരളത്തിന്റെ ശക്തി.മറ്റു മതങ്ങളെയും വിശ്വാസത്തെയും ബഹുമാനിക്കാനും അംഗീകരിക്കാനും നമുക്ക് കഴിയുന്നുണ്ട്.നല്ല മുസ്ലിമും നല്ല ക്രിസ്തവനും നല്ല ഹിന്ദുവും ആകാന്‍ നമുക്കു കഴിയണം.എന്നാല്‍ ഭൂമിയിലെ സ്വര്‍ഗം കേരളം ആകും.-ദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,കേരളത്തിലെയും മറ്റെല്ലാ രാജ്യങ്ങളിലും ഉള്ള എന്റെ മലയാളികള്‍ക്ക് നല്ലൊരു ഓണം ആശംസിക്കുന്നു.നമ്മുടെ ഗുരുക്കന്മാര്‍ പറഞ്ഞിട്ടുണ്ട് ഓണവും പെരുന്നാളും വിഷുവും ക്രിസ്‌റ്മസും എല്ലാം ആഘോഷിക്കണമെന്നു.ജീവിതത്തിലെ കഷ്ടപ്പാടും ദുഖവും എല്ലാം മറക്കാനാണ് ഇതുപോലെ ഉള്ള ആഘോഷങ്ങള്‍ ഉണ്ടാക്കിയത്.ഇപ്പോളത്തെ covid ആക്രമണത്തിലും നമുക്കു ശ്രദ്ധയോടെ ഈ ഓണവും ആഘോഷിക്കാം.ഈ covid പ്രശ്‌നം നമ്മള്‍ എല്ലാവരും ആത്മ പരിശോധനക്കുള്ള അവസരമായി കരുതി പുതിയ ഒരു കാലത്തിലേക്ക് പ്രവേശിക്കണം.പരസ്പരം മനസ്സിലാക്കാന്‍ ഇതൊരു അവസരമായി കാണണം.
ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന്റെ ശക്തി നമ്മുടെ മതങ്ങള്‍ ആണ്.ക്രിസ്ത്യാനിറ്റിയും ഇസ്ലാമും ഹിന്ദുയിസവും ചേര്‍ന്ന ഒരു സംസ്‌കാരമാണ് നമ്മുടേത്.അതാണ് നമ്മുടെ കേരളത്തിന്റെ ശക്തി.മറ്റു മതങ്ങളെയും വിശ്വാസത്തെയും ബഹുമാനിക്കാനും അംഗീകരിക്കാനും നമുക്ക് കഴിയുന്നുണ്ട്.നല്ല മുസ്ലിമും നല്ല ക്രിസ്തവനും നല്ല ഹിന്ദുവും ആകാന്‍ നമുക്കു കഴിയണം.എന്നാല്‍ ഭൂമിയിലെ സ്വര്‍ഗം കേരളം ആകും.ദൈവത്തിന്റെ സ്വന്തം നാട് covid പോകുന്നതോടെ നമുക്കു ആ വാതില്‍ തുറക്കാം.നന്മയുടെ,സാഹോദര്യത്തിന്റെ,സ്‌നേഹത്തിന്റെ ആ വാതില്‍ നമുക്കു എല്ലാവര്‍ക്കും ചേര്‍ന്ന് തുറക്കാം.എന്റെ സ്വന്തം മലയാളികള്‍ക്ക് ഒരിക്കല്കൂടി ഓണാശംസകള്‍.നിങ്ങളുടെ ദേവന്‍ ശ്രീനിവാസന്‍.