ബോളിവുഡ് ലോകത്ത് ഒന്നിലധികം പ്രണയമൊന്നും ഒരു പ്രശ്നമല്ല. അതെല്ലാം വാർത്ത ആകാറുമുണ്ട്. പലരും ചിലപ്പോൾ വാർത്തകളിൽ നിറയുന്നത് ഇത്തരത്തിൽ പ്രണയകഥകളുടെ പേരിലുമാണ്. അത്തരത്തിൽ പ്രണയ കഥകളിലൂടെ പ്രസിദ്ധയായ താരമാണ് ദീപിക പദുകോൺ . ഒടുവിൽ രൺവീർ സിംഗിനെ വിവാഹം ചെയ്‌തെങ്കിലും രൺബീർ കപൂർ മുതൽ ഒട്ടേറെ പേരുകൾ ദീപികയുമായി ചേർത്ത് കേട്ടിരുന്നു.
ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിംഗ് ധോണിയും ബോളിവുഡിലെ സൂപ്പർ താരമായ ദീപിക പദുക്കോണും തമ്മിൽ പ്രണയത്തിലായിരുന്നു എന്നൊരു കഥ പരന്നിരുന്നു. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം കേട്ടത് ധോണിയല്ല യുവരാജാണ് ദീപികയുടെ കാമുകൻ എന്നാണ്. എന്നാൽ ഈ കഥകളൊന്നും വിവാഹത്തിലെത്തിയില്ല. കഥയിൽ പറഞ്ഞവരെല്ലാം വെവ്വേറെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ എന്താണ് ദീപികക്കും യുവരാജിനും ഇടയിൽ ഉണ്ടായിരുന്നത്. യുവരാജ് സിംഗ് തന്നെ പറയുന്നത് കേള്‍ക്കാം.
2007 ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് ധോണിയും ദീപിക പദുക്കോണും തമ്മിൽ അടുപ്പത്തിലാണ് എന്ന വാർത്തകൾ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞത്. ധോണിക്ക് ദീപികയെ ഇഷ്ടമായിരുന്നു. എന്നാൽ ദീപികയ്ക്ക് ധോണിയുടെ നീണ്ട മുടി ഇഷ്ടമായില്ല. അങ്ങനെയാണത്രെ ധോണി ദീപിപക്ക് വേണ്ടി തന്റെ ട്രേഡ് മാർക്കായ നീളൻ മുടി മുറിക്കുന്നത്.
എന്നാൽ തന്റെ സുഹൃത്തായ യുവരാജ് സിംഗിന് ദീപിക പദുക്കോണിനോട് ഇഷ്ടമുണ്ടെന്ന് തിരിച്ചറിഞ്ഞ ധോണി തന്റെ ഇഷ്ടത്തിൽ നിന്നും പിന്നോട്ട് പോകുകയായിരുന്നത്രെ. ഇതിന് പിന്നാലെയാണ് ദീപികയും യുവരാജും കൂടി രാത്രി വളരെ വൈകിയും പുറത്ത് കറങ്ങിനടക്കുന്നുവെന്ന തരത്തിൽ വാർത്തകൾ പരന്നത്. താരങ്ങളുടെ നടപ്പും ഇരിപ്പുമൊക്കെ അക്കാലത്ത് വൻ ചർച്ചാ വിഷയവും ആയിരുന്നു.
താനും ദീപികയും തമ്മിൽ അടുപ്പത്തിലായിരുന്നു എന്ന് യുവരാജ് സിംഗും സമ്മതിക്കുന്നുണ്ട്. അടുത്തിടെ ടെലഗ്രാഫിനോടാണ് താരം മനസ് തുറന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം മുംബൈയിൽ വെച്ചാണ് ചില പൊതുസുഹൃത്തുക്കൾ വഴി യുവരാജും ദീപികയും തമ്മില്‍ കാണുന്നത്. പരസ്പരം തങ്ങൾക്ക് ഇഷ്ടപ്പെട്ടു. പരസ്പരം കൂടുതല്‍ അറിയണമെന്ന് തോന്നി. എന്നാൽ അത് സാധിച്ചില്ല. കൂടുതൽ സമയം ഒന്നിച്ച് ചെലവഴിക്കാൻ പറ്റിയില്ല.
കൂടുതൽ സമയം ഒന്നിച്ച് ചെലവഴിച്ചിരുന്നെങ്കിൽ ഭാവി കാര്യങ്ങൾ എന്തായിരിക്കണമെന്ന കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ തങ്ങൾക്ക് സാധിച്ചേനെ. എന്നാൽ അതുണ്ടായില്ല. ദീപിക എന്റെ കൂടെ ഉണ്ടായിരുന്നു. ഇപ്പോൾ അവർ മുന്നോട്ട് പോയി. ഞാനും എൻറെ കാര്യങ്ങളുമായി മുന്നോട്ട് പോയി. ആരെയും കുറ്റപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. ഇതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. ഒരാൾക്ക് ബന്ധം അവസാനിപ്പിക്കണം എന്ന് തോന്നിയാൽ മറ്റേ ആൾക്ക് പിന്നെ അതില്‍ അധികമൊന്നും ചെയ്യാനില്ല. – യുവരാജ് പറഞ്ഞു.
പറഞ്ഞുകേട്ട ബന്ധങ്ങളൊന്നും വിവാഹത്തിലെത്തിയില്ലെങ്കിലും ഈ പറഞ്ഞവെരല്ലാം തന്നെ വിവാഹം കഴിച്ച് സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുകയാണ്. ധോണി സാക്ഷിയെയും യുവരാജ് മോഡലും നടിയുമായ ഹസൽ കീച്ചിനെയും ദീപിക പദുക്കോൺ ബോളിവുഡിലെ സൂപ്പർ താരമായ രൺബീർ സിംഗിനെയുമാണ് വിവാഹം ചെയ്തത്.
deepika padukone – yuvaraj singh – dhoni triangle love story