അല്ലു അർജുൻ- ആറ്റ്ലി ചിത്രത്തിൽ ദീപിക പദുകോണും!; പുത്തൻ വിവരങ്ങളുമായി അണിയറപ്രവർത്തകർ

അല്ലു അർജുനെ നായകനാക്കി ആറ്റ്‍ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പ​ദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. AA22 x A6 എന്നാണ് ചിത്രത്തിന് താത്കാലികമായി പേരിട്ടിരിക്കുന്നത്.

ചിത്രത്തിൽ ആക്ഷൻ വേഷത്തിലാണ് ദീപിക പ്രത്യക്ഷപ്പെടുന്നത്. എക്സിൽ ചിത്രത്തിന്റെ നിർമാതാക്കൾ പങ്കുവച്ച വീഡിയോ നിമിഷങ്ങൾക്കുള്ളിൽ വൈറലായി മാറിയിട്ടുണ്ട്. ദീപിക ചിത്രത്തിൽ ജോയിൻ ചെയ്തു. 2023ൽ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റർ ചിത്രം ജവാനിലും ദീപികയും ആറ്റ്‍ലിയും ഒന്നിച്ചിരുന്നു.

ആറ്റ്‍ലിയും അല്ലുവും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രമാണിത്. അല്ലു അർജുന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് സംവിധായകൻ ആറ്റ്‌ലിയുമായി ചേർന്ന് ചെയ്യുന്ന വൻ പ്രൊജക്ട് സൺ പിക്‌ചേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 200 കോടി പ്രൊഡക്ഷൻ കോസ്റ്റ് വരുന്ന ചിത്രത്തിൻറെ വിഎഫ്എക്സിന് മാത്രം 250 കോടിയാണ് നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് ചെലവഴിക്കുന്നത്.

കരിയറിലെ ആറാം ചിത്രത്തിന് ആറ്റ്ലി ഈടാക്കുന്ന പ്രതിഫലം 100 കോടിയാണ്. 175 കോടിയോളമാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അല്ലു അർജുന് പ്രതിഫലമായി ലഭിക്കുക. ഒപ്പം ലാഭത്തിൻറെ 15 ശതമാനം വിഹിതവും അല്ലുവിന് ലഭിക്കും

Vijayasree Vijayasree :