ദീപിക പദുക്കോൺ ഗർഭിണിയോ? താരത്തിന്റെ മറുപടി ഇതാണ്!

ബോളിവൂഡിൽ തിളങ്ങി നിൽക്കുന്ന താര ദമ്പതിമാരാണ് ദീപികയും രൺവീറും.ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ച ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്.പൊതുവെ താരങ്ങൾ വിവാഹിതരായാൽ പിന്നെ സോഷ്യൽ മീഡിയയ്ക്ക് അറിയേണ്ടത് ഇവർ ഗാഭിണിയാണോ എന്നതാണ്.വിവാഹത്തിന് ശേഷം ദീപിക ഗർഭിണി യാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.എന്നാൽ തനിക്കെതിരെ പ്രചരിച്ച ഈ വ്യാജ വാർത്തയ്‌ക്കെതിരെ പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് താരം.

ഇത്തരം ഗോസിപ്പുകൾ തന്നെ ഒട്ടും ഭയപ്പെടുത്തുന്നില്ല. എന്നാൽ സമൂഹത്തിലെ നിലനിൽക്കുന്ന സങ്കല്പങ്ങൾക്കനുസരിച്ചു വരുന്ന ചോദ്യങ്ങൾ അലോസരം ഉണ്ടാക്കുന്നുണ്ട്. കുട്ടികളെ സ്നേഹിക്കുകയും കുട്ടികൾ വേണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് ഞങ്ങൾ. എന്നാൽ ഇപ്പോഴത്തെ മുഴുവൻ ശ്രദ്ധയും കരിയറിൽ മാത്രമാണ്.എപ്പോഴും സമൂഹത്തിന്റെ പ്രതീക്ഷക്കൊത്ത് പെരുമാറാൻ പറയുന്നത് കഷ്ടമാണ്. ഇനി കല്യാണം കഴിച്ചുകൂടെ, കുട്ടികൾ ആയിക്കൂടെ എന്നൊക്കെ ഉള്ള ചോദ്യങ്ങൾ പറഞ്ഞുറപ്പിച്ച പ്രതീക്ഷകൾ പോലെയാണെന്നും ദീപിക പറയുന്നു. ഇതിന് മുൻപും ഇത്തരം ഇടപെടലുകൾക്കെതിരെ ദീപിക ശക്തമായി പ്രതികരിച്ചിട്ടുണ്ട്.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിത കഥ പറയുന്ന ചിപ്പാക്കിന്റെ ചിത്രീകരത്തിലാണ് ദീപിക ഇപ്പോൾ. ദീപികയും രൺവീറും ഒന്നിച്ചഭിനയിക്കുന്ന 83 ആണ് പുറത്തു വരാനുള്ള മറ്റൊരു സിനിമ.

deepika padukone talks about gossips

Sruthi S :