ആകെ അറിയാവുന്നത് ദാ ഇതാ..അതൊരു ഗോമ്പറ്റീഷൻ ഐറ്റമല്ലാത്തോണ്ട് ഗപ്പൊന്നും കിട്ടിയില്ല!

ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന താരമാണ് ദീപിക പദുകോൺ.താരത്തിന് വലിയ ആരാധക നിരതന്നെയുണ്ട്.സോഷ്യൽ മീഡിയയിൽ ദീപിക പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വലിയ ജനശ്രദ്ധ പിടിച്ചുപറ്റാറുണ്ട്.ഇപ്പോളിതാ ഒരേ ഭാവത്തിലുള്ള താരത്തിന്റെ ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

നാക്ക് നീട്ടി ചിരിച്ചുകൊണ്ട് നിൽക്കുന്ന ദീപിക.ചിത്രങ്ങളിലെല്ലാം ഒരേപോലെ തന്നെയാണ് മുഖഭാവം.എന്തുകൊണ്ടാണെന്നറിയില്ല ഈ ചിത്രങ്ങളെല്ലാം എനിക്ക് ഒരേപോലെ തോന്നിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് താരം ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചത്.പങ്കുവെച്ചതിന് പിന്നാലെ നിരവധി കമന്റുകളും ലൈക്കുകളും ഫോട്ടോയ്ക്ക് കിട്ടിക്കഴിഞ്ഞു.ചിത്രത്തിൽ ദീപിക സുന്ദരിയായിരിക്കുന്നു എന്നാണ് പലരും പറയുന്നത്.


ചപ്പക്ക്, 83 തുടങ്ങി രണ്ട് ചിത്രങ്ങളാണ് വിവാഹ ശേഷം ദീപിക പദുകോണിന്റെതായി വരുന്നത്. ചപ്പക്കില്‍ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ റോളിലാണ് നടി എത്തുന്നത്. സിനിമയുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു. ചപ്പക്കിന് പുറമെ രണ്‍വീര്‍ സിങ്ങിന്റെ നായികയായി 83യിലും നടി അഭിനയിക്കുന്നു. കപില്‍ ദേവിന്റെ ജീവിതവും 1983ലെ ക്രിക്കറ്റ് വേള്‍ഡ് കപ്പും ആസ്പദമാക്കികൊണ്ടാണ് ചിത്രമൊരുക്കുന്നത്.

deepika padukone latest pic in instagram

Vyshnavi Raj Raj :