“എത്ര സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടെങ്കിലും വിഷാദത്തില്‍ നിന്നും രക്ഷിക്കാന്‍ അവര്‍ക്കാകില്ല… വിഷാദ രോഗം പിടിപ്പെട്ട് കുറേകാലം മുറിയ്ക്കുള്ളിലായിരുന്നു” തുറന്നു പറഞ്ഞ് ദീപിക…..

“എത്ര സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടെങ്കിലും വിഷാദത്തില്‍ നിന്നും രക്ഷിക്കാന്‍ അവര്‍ക്കാകില്ല… വിഷാദ രോഗം പിടിപ്പെട്ട് കുറേകാലം മുറിയ്ക്കുള്ളിലായിരുന്നു” തുറന്നു പറഞ്ഞ് ദീപിക…..

വിജയപരാജയങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ സര്‍വ്വസാധാരണമാണ്… സാധാരണക്കാര്‍ക്കിടയിലും സെലിബ്രേറ്റികള്‍ക്കിടയിലും ഒരുപോലെ കണ്ടുവരുന്നതാണിത്. സാധാരണക്കാര്‍ മാത്രമല്ല പല സെലിബ്രേറ്റികളും കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കാറുണ്ട്… പലരും വിഷാദ രോഗത്തിനും അടിമയാണ്.. എന്നാല്‍ പലരും അതു പുറത്തുപറയാറില്ല. എന്നാല്‍ ബോളിവുഡ് താരം ദീപിക പദുകോണ്‍ തന്റെ പരാജയത്തെ കുറിച്ച് തുറന്നു പറയുന്നു.

ഒരിടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച ഓം ശാന്തി ഓം എന്ന ചിത്രം സൂപ്പര്‍ ഹിറ്റായതോടെ ദീപികയ്ക്ക് കൈ നിറയെ സിനിമകള്‍ ലഭിച്ചിരുന്നു. എന്നാല്‍ അവയെല്ലാം ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു. ഇതോടെ താന്‍ നിരാശയുടെ പടുകുഴിയിലേയ്ക്ക് വീണതായി ദീപിക പറയുന്നു. വിഷാദരോഗം പിടിപ്പെട്ട അവസ്ഥ ആയിരുന്നെന്നും ഏറെക്കാലം മുറിക്കുള്ളില്‍ തന്നെ കഴിഞ്ഞുകൂട്ടിയെന്നും ദീപിക പറയുന്നു.

എന്നാല്‍ പിന്നീട് ഇതില്‍ നിന്നും രക്ഷപ്പെടണമെന്ന് ദീപികയ്ക്ക് തന്നെ സ്വയം തോന്നിത്തുടങ്ങി. ഇതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ താന്‍ തന്നെ തീരുമാനിക്കണമെന്നും എത്ര സുഹൃത്തുക്കളും ബന്ധുക്കളുമുണ്ടായാലും വിഷാദത്തില്‍ നിന്ന് മോചനം ലഭിക്കാന്‍ വ്യക്തി തന്നെ മുന്‍കൈയ്യെടുക്കണമെന്നും താരം വ്യക്തമാക്കി.


തോല്‍വികളോട് അടിയറവ് പറഞ്ഞ് തലയും താഴ്ത്തിയിരിക്കില്ല എന്ന് മനസിലുറപ്പിച്ചതായും അവയെ അവസരമായി കണ്ട് മൂന്നോട്ടുപോവാന്‍ ശ്രമിച്ചതായും താരം പറയുന്നു. സിനിമകള്‍ എന്തുകൊണ്ട് ഫ്ളോപ്പായെന്നും താരം മനസിരുത്തി പഠിച്ചു. അപ്പോള്‍ സ്വന്തം വീഴ്ചകള്‍ തിരിച്ചറിയാന്‍ പറ്റി. ചാടിക്കയറി പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിന് പകരം ക്ഷമയോടെ കാത്തിരുന്നു. അങ്ങനെയൊക്കെയാണ് മോശം സമയങ്ങളെ മറികടന്നതെന്നും ദീപക പറയുന്നു.

Deepika Padukone about her depression days

Farsana Jaleel :