നിറങ്ങള്‍ ഒരു മതത്തിനും ഭീഷണിയാകില്ല, ഫിഫ ലോകകപ്പ് വേദിയിലെത്തിയ ദീപിക അഭിമാനം; പത്താന്‍ വിവാദം പാര്‍ലമെന്റിലും

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് പത്താന്‍. അതുകൊണ്ട് തന്നെ പ്രഖ്യാപന സമയം മുതല്‍ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് ബെഷ്‌റം രംഗ് എന്ന ഗാനം പുറത്തിറങ്ങിയത്. ഇതില്‍ ദീപിക കാവി നിറത്തിലുള്ള ഒരു ബിക്കിനി ധരിച്ചിരുന്നു.

ഇത് ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുകയും ആയിരുന്നു. പിന്നാലെ മുംബൈ പൊലീസ് ചിത്രത്തിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ വിഷയം പാര്‍ലമെന്റിലും എത്തിയിരിക്കുകയാണ്.

ബിഎസ്പി അംഗം ഡാനിഷ് അലിയാണ് പഠാന്‍ വിവാദം പാര്‍ലമെന്റില്‍ ഉയര്‍ത്തിയത്. സിനിമ നിരോധിക്കണമെന്ന ആവശ്യം ദൗര്‍!ഭാഗ്യകരമെന്ന് ബിഎസ്പി എംപി ഡാനിഷ് അലി പറഞ്ഞു.

നിറങ്ങള്‍ ഒരു മതത്തിനും ഭീഷണിയാകില്ലെന്നും ഫിഫ ലോകകപ്പ് ട്രോഫി ദീപിക പദുക്കോണ്‍ അനാച്ഛാദനം ചെയ്തത് അഭിമാനം ആണെന്ന് ലോക്‌സഭയില്‍ വിഷയം ഉയര്‍ത്തി ഡാനിഷ് അലി പറഞ്ഞു. സിനിമ വിലക്കണമെന്ന ആവശ്യം ഖേദകരം ആണ്. സിനിമയ്ക്ക് റിലീസ് അനുമതി നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഡാനിഷ് അലി ആവശ്യപ്പെട്ടു.

Vijayasree Vijayasree :