ദീപിക അത് തെളിയിച്ചു ഇരുപതുതിനാല് ആസിഡ് ബോട്ടിൽ മണിക്കൂറുകൾ കൊണ്ട് കയ്യിൽ.. ആരെ നശിപ്പിക്കാനാണിത്….?

വളരെ വൈ കാരികമായി പോകുന്ന ഒരു വിഷയത്തെ കയ്യടക്കത്തോടെ കൈ കാര്യം ചെയ്ത് കൊണ്ട് ദീപികയുടെ ഛപാക് റിലീസിന് എത്തിയിരിക്കുകയാണ്. എന്നാൽ അതിന് തൊട്ടു പിന്നാലെ രാജ്യത്തെ ആസിഡ് വിൽപ്പനയുടെ യഥാർത്ഥ ചിത്രം തുറന്നു കാട്ടുന്ന വീഡിയോയുമായി ഛപാക് സിനിമയും ദീപിക പദുകോണും ഇരുപതുതിനാല് ആസിഡ് ബോട്ടിൽ മണിക്കൂറുകൾ കൊണ്ട് കയ്യിൽ ലഭിച്ചിരിക്കുകയാണ്. ഇതിനോടകം വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട് .

മുംബൈയിലെ ഒന്നിലധികം കടകളിൽ ആസിഡ് വാങ്ങാനെന്ന വ്യാജേന മുന്നിട്ടിറങ്ങി. പ്ലംബർ, ബിസിനസുകാരൻ, വിദ്യാർത്ഥി, കുടിയൻ, വീട്ടമ്മ, തെരുവ് ഗുണ്ട എന്നെ പേരുകളിലായി ഇവർ ആസിഡ് വാങ്ങാൻ മുന്നിട്ടിറങ്ങുകയായിരുന്നു. രണ്ട് ക്യാമറമാൻമാരും മറ്റ് ടീം അംഗങ്ങളും കാറിൽ ഇവരെ പിന്തുടർന്നു

തൊലി പൊളിക്കാൻ കഴിയുന്ന’ ഏറ്റവും ശക്തമായ ആസിഡ് വേണമെന്ന് പല അഭിനേതാക്കളും കടയുടമകളോട് ചോദിച്ചു. പല കടയുടമകളും വാങ്ങുന്നയാളുടെ ഉദ്ദേശ്യത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചിള്ള എന്നതാണ് സത്യം. ഇവർ പ്രാദേശിക പലചരക്ക്, ഹാർഡ്‌വെയർ സ്റ്റോറുകളിൽ ആസിഡ് ചോദിക്കുമ്പോൾ, ദീപിക തന്റെ കാറിൽ നിന്ന് ഇവരെ നിരീക്ഷിച്ചു കൊണ്ടേയിരുന്നു. വാങ്ങുന്നവർ ആരുടെയെങ്കിലും മുഖത്തേക്ക് ഒഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്നും ചില വിൽപ്പനക്കാർ ചോദിച്ചു, പക്ഷേ വിൽപ്പന നടത്തുന്നതിൽ നിന്ന് അതവരെ തടഞ്ഞില്ല. ലാബുകളിയിൽ മാത്രം സൂക്ഷിക്കുന്ന ആസിഡ് ഇന്ന് ആർക്ക് വേണമെങ്കിലും വാങ്ങാം എന്ന സ്ഥിതിയിലായിരിക്കുന്നു

ഒരു തെളിവുകളുമില്ലാതെ ആസിഡ് വിറ്റഴിക്കാൻ പാടില്ല .എന്നിട്ട് പോലും ഇന്ത്യയിൽ എളുപ്പത്തിൽ ആസിഡ് ലഭിക്കുന്നു എന്നതാണ് സത്യാവസ്ഥ. ഒരു ദിവസം കൊണ്ട് 24 കുപ്പി ആസിഡ് വാങ്ങാൻ ടീമിന് കഴിഞ്ഞിരിക്കുന്നു.

ദീപിക അഭിനയിച്ച ചപക്കിൽ ഇന്ത്യയിൽ ചർച്ച ചെയ്യപ്പെട്ട ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ നാടകീയത ഒഴിവാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ആക്രമണത്തിന് ശേഷം ആസിഡ് വില്പനയിൽ നിയന്ത്രണം കൊണ്ടുവരാൻ കോടതിയെ സമീപിച്ച് വിജയം നേടിയതോടെയാണ് ലക്ഷ്മി അഗർവാളിനെ രാജ്യം അറിയാൻ തുടങ്ങിയത്. ആക്രമണത്തിൽ തളരാത്ത മനസ്സുമായി ജീവിതം തിരികെ പിടിച്ചു ലക്ഷ്മി .

എന്നാൽ ഇപ്പോളും ആസിഡ് വില്പനയിൽ നിയന്ത്രണം കൊണ്ടുവരൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം . നിയന്ത്രണം കൊണ്ടുവരാൻ സാധിച്ചിട്ടില്ലെങ്കിൽ ഒരുപാട് ആസിഡ് ആക്രമണത്തിൽ ജീവൻ നഷ്ട്ടപ്പെടുന്ന പെൺകുട്ടികളെ നമ്മൾ കാണേണ്ടി വരും

ആസിഡ് വിൽപ്പന സംബന്ധിച്ച് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സുപ്രീം കോടതി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത് അരങ്ങേറിയത്. വാങ്ങുന്നയാൾക്ക് 18 വയസ്സിന് മുകളിൽ പ്രായമുണ്ടായിരിക്കണം, ഒരു തിരിച്ചറിയൽ രേഖ, മേൽവിലാസ തെളിവ് എന്നിവ ഹാജരാക്കണം, വിൽപ്പനക്കാരന് ആസിഡ് വിൽക്കാൻ ലൈസൻസ് ഉണ്ടായിരിക്കണം, വിൽപ്പന പോലീസിൽ റിപ്പോർട്ട് ചെയ്യണം എന്നിങ്ങനെയാണ് നിയമാവലിയിൽ പറയുന്നത്.

deepika

Noora T Noora T :