ഭാര്യയുടെ ബേബി ഷവര്‍ ദീപൻ മുരളി ആഘോഷമാക്കിയപ്പോൾ കുളമാക്കി ആര്യ …

നടൻ മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് മലയാളം പതിപ്പില്‍ മത്സരിക്കാനായി എത്തിയവരിൽ ഒരാളായിരുന്നു ദീപന്‍ മുരളി. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരംകൂടിയാണ് ദീപന്‍ മുരളി. ബിഗ് ബോസിലേക്ക് എത്തിയതിന് ശേഷമാണ് കൂടുതല്‍ ആളുകള്‍ താരത്തെ അറിഞ്ഞു തുടങ്ങിയത്. അകാലത്തില്‍ പൊലിഞ്ഞുപോയ അമ്മയെക്കുറിച്ചുള്ള പോസ്റ്റുകളുമായി നേരത്തെ താരമെത്തിയിരുന്നു. അമ്മയുടെ അദൃശ്യ സാന്നിധ്യം ഇപ്പോഴും തനിക്കൊപ്പമുണ്ടെന്നും താരം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ഈ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഏപ്രിലാലായിരുന്നു ദീപന്റെ വിവാഹം. വിവാഹം കഴിഞ്ഞ് അധിക നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു ദീപന്‍ ബിഗ് ബോസിലേക്ക് എത്തിയത്.

ഭാര്യയെ മിസ്സ് ചെയ്യുന്നുണ്ടെന്ന് ഇടയ്ക്ക് താരം പറഞ്ഞിരുന്നു. മത്സരാര്‍ത്ഥികളുമായി അടുത്ത സൗഹൃദമായിരുന്നു ദീപനുണ്ടായിരുന്നത്. അപ്രതീക്ഷിത ട്വിസ്റ്റുകളും ടാസ്‌ക്കുകളുമായി പരിപാടി മുന്നേറുന്നതിനിടയില്‍ അപ്രതീക്ഷിതമായി ദീപനും കാലിടറുകയായിരുന്നു. ആരാധകരെ ഞെട്ടിപ്പിച്ചൊരു സംഭവം കൂടിയായിരുന്നു ദീപന്‍ മുരളിയുടെ എലിമിനേഷന്‍. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷമാണ് വിശേഷങ്ങള്‍ പങ്കുവെച്ച് ദീപനെത്തിയത്. സീത സീരിയലില്‍ ഗിരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ദീപന്‍ ബിഗ് ബോസിലേക്ക് എത്തിയത്.

ഇപ്പോഴിതാ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് ദീപന്‍ . മായയുടെ ബേബി ഷവര്‍ ചടങ്ങിനിടയിലെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിൽ വൈറലായിട്ടുണ്ട്. കുടുംബത്തിലെത്തുന്ന കുഞ്ഞതിഥിയെ വരവേല്‍ക്കുന്നതിന് മുന്നോടിയായുള്ള ചടങ്ങുകള്‍ കഴിഞ്ഞ ദിവസമായിരുന്നു നടത്തിയത്. ആന്റിയാവുന്നതിന്‍രെ സന്തോഷം പങ്കുവെച്ചെത്തിയ ആര്യയാണ് ബേബി ഷവറിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.

മഞ്ഞ പട്ടുസാരിയിൽ സുന്ദരിയായി ഒരുങ്ങി മുല്ലപ്പൂവ് ചൂടിയാണ് മായ ചടങ്ങിൽ എത്തിയത്. മഞ്ഞ നിറമായിരുന്നു ചടങ്ങിലെ തീം കളർ. പാരമ്പര്യമായ രീതിയിലായിരുന്നു സീമന്തം ചടങ്ങുകൾ നടന്നത്. ചടങ്ങ് അനുസരിച്ച് ദീപൻ അടുത്തിരുന്ന് മധുരം പങ്കുവയ്ക്കുന്നതിന്റെയും, സുഹൃത്തുക്കൾ വളകൾ ഇട്ടുകൊടുക്കുന്നതിന്റെയും ചിത്രങ്ങൾ താരങ്ങൾ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ദീപന്റെ അടുത്ത സുഹൃത്തായ അർച്ചന സുശീലൻ ചടങ്ങിന് എത്തിയില്ലേ എന്നാണ് ആരാധകരുടെ സംശയം. അർച്ചനയുടെ നാത്തൂനായ ആര്യ ചടങ്ങിന്റെ ആദ്യാവസാനം വരെ പങ്കെടുത്തിരുന്നു. നടൻ സുരാജ് വെഞ്ഞാറമൂടിന് അടുത്ത ബന്ധുകൂടിയാണ് മായ. തിരുവനന്തപുരത്ത് വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. മോഹിനിയാട്ടവും, വാദ്യഘോഷങ്ങളുമടക്കം പരമ്പരാഗതമായ രീതിയിലായിരുന്നു വിവാഹം.

deepan murali wife baby shower

Sruthi S :