എല്ലാവരും പറയും ഞാൻ കുലസ്ത്രീയാണ് ഭർത്താവ് പറയുന്നത് മാത്രമേ പിന്തുണക്കൂവെന്ന്. അങ്ങനെ അല്ല, ഞാൻ ആദ്യം ഒരുപാട് എതിർക്കും, പിന്നീട് ബോധ്യപ്പെടുന്നതിനാലാണ് പിന്തുണക്കുന്നത്; ദീപ രാഹുൽ ഈശ്വർ

രാഹുൽ ഈശ്വറിനെ പോലെ തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ് അദ്ദേഹത്തിന്റെ ഭാര്യയും അവതാരകയും നർത്തകിയുമായ ദീപ രാഹുൽ ഈശ്വറും. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയൊരു അഭിമുഖത്തിൽ സംസാരിക്കവെ ദീപ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നടി കേസിൽ എന്തുകൊണ്ട് രാഹുൽ ദിലീപിനെ പിന്തുണയ്ക്കുന്നുവെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റാരോപിതരെ എന്തുകൊണ്ട് രാഹുൽ പിന്തുണച്ചുവെന്നും ദീപ വിശദീകരിച്ചു.

ഷാരോൺ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിയുടെ കട്ടൗട്ടിന് പാലഭിഷേകം നടത്താൻ പോകുന്നുവെന്ന വാർത്ത കണ്ടപ്പോൾ അമ്മ എന്നെ വിളിച്ചിരുന്നു. ഇത് ഭയങ്കര ഓവറല്ലേയെന്ന് ചോദിച്ചു. നിനക്ക് പറഞ്ഞൂടേന്ന് പറഞ്ഞു. ഞാനും ഓവറാണെന്ന് പറഞ്ഞിട്ടുണ്ട് ഇനി സ്വന്തം ഇഷ്ടപ്രകാരം ചെയ്യട്ടെ, എനിക്ക് എന്റെ കാര്യങ്ങൾ നോക്കാൻ ഉണ്ടെന്ന് പറഞ്ഞ് ഞാൻ പോയി. ഹണി റോസ് വിഷയത്തിൽ അധികം വിമർശനം രാഹുലിന് നേരിടേണ്ടി വന്നിട്ടില്ല, എനിക്കും.

എന്നാൽ മറ്റ് വിഷയങ്ങളിലൊക്കെ എനിക്കും ചീത്ത കേൾക്കാറുണ്ട്. ഞാൻ മഞ്ജു വാര്യർ ഫാനാണ്. ദിലീപ് വിഷയത്തിലായാലും ഹേമ കമ്മിറ്റി വിഷയത്തിലായാലും രാഹുൽ എങ്ങനെ ഇത്ര ഉറപ്പിച്ച് പറയുന്നതെന്ന് ഞാൻ ചോദിക്കും. പക്ഷെ അദ്ദേഹം കേസ് കൃത്യമായി പഠിച്ചാണ് വിമർശിക്കുന്നത്. ഇത് പറഞ്ഞ് തരുമ്പോൾ ഞാനും ഇക്കാര്യങ്ങളെ പിന്തുണയ്ക്കും.

എല്ലാവരും പറയും ഞാൻ കുലസ്ത്രീയാണ് ഭർത്താവ് പറയുന്നത് മാത്രമേ പിന്തുണക്കൂവെന്ന്. അങ്ങനെ അല്ല, ഞാൻ ആദ്യം ഒരുപാട് എതിർക്കും, പിന്നീട് ബോധ്യപ്പെടുന്നതിനാലാണ് പിന്തുണക്കുന്നത് എന്നും ദീപ പറഞ്ഞു. അതിനിടയിൽ തന്റെ മകന് എത്രമാത്രം സ്വാതന്ത്ര്യം മാതാപിതാക്കൾ എന്ന നിലയിൽ തങ്ങൾ നൽകുന്നുണ്ടെന്ന് രാഹുലും ദീപയും വിശദീകരിച്ചു. ജിഎസ് പ്രദീപ് എന്റെ വീടിന്റെ പാലുകാച്ചിലിന് വന്നു. വല്യ മനുഷ്യനാണല്ലോ, അദ്ദേഹത്തെ കണ്ടപ്പോൾ മകനോട് കാല് തൊട്ട് തൊഴാൻ ഞാൻ പറഞ്ഞു. അവൻ തയ്യാറായില്ല.

പല ആവർത്തി പറഞ്ഞതിന് ശേഷം അവൻ കാല് തൊട്ടു, പക്ഷെ എഴുന്നേറ്റ പാടെ എന്റെ മുഖത്ത് ഒരൊറ്റടി, ഞാൻ ഞെട്ടിപ്പോയി, എല്ലാവരും നോക്കുന്നു, ഞാൻ പെട്ടെന്ന് പറഞ്ഞു, ഞങ്ങൾ കൂട്ടുകാരെ പോലെയാണെന്ന്. എനിക്ക് ചിരി വരുന്നുണ്ട്, ദേഷ്യം വരുന്നുണ്ട് കാര്യം എല്ലാവരും നോക്കുകയാണല്ലോ. മകന് 5 വയസുള്ളപ്പോഴാണ് ഇത്.

അവന് അങ്ങനെ ചെയ്യാൻ താത്പര്യമില്ലായിരുന്നു. ഞാനാണെങ്കിൽ മകനെ സംസ്കാര സമ്പന്നനായിട്ടാണ് വളർത്തുന്നതെന്നൊക്കെ പ്രദീപ് ജിയെ കാണിക്കാമെന്നൊക്കെ വെച്ച് ചെയ്തതാണ്. കാല് തൊടുന്നതൊക്കെ നമ്മുടെ സംസ്കാരമാണ്. പക്ഷെ ഒരു പരിധിക്കപ്പുറം മക്കളെ നിർബന്ധിക്കരുതെന്ന് ഞാൻ അന്ന് പഠിച്ചു. എന്തും സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങൾ മകന് കൊടുത്തിട്ടുണ്ട്. ഒരിക്കൽ കിരൺ ബേദിക്കൊപ്പം ഒരു ലെഞ്ചിന് അവസരം ലഭിച്ചു.

ഞങ്ങൾ കുടുംബസമേതം ഉണ്ട്. മകന്റെ ഹോബി ചോദിച്ചപ്പോൾ അവൻ പാടുമെന്ന് ഞാൻ പറഞ്ഞു. അവർ ചോദിച്ചു, ഒരു പാട്ട് പാടാമോയെന്ന്. എന്നാൽ എനിക്ക് പറ്റില്ല, മൂഡില്ലെന്നായിരുന്നു ഇവന്റെ മറുപടി. ഞങ്ങൾ വല്ലാതെയായി, അങ്ങനെ പറയരുതെന്ന് പറഞ്ഞപ്പോൾ, മാഡം പറഞ്ഞത് അവർക്ക് തോന്നുന്നത് പറയാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് ഉണ്ടാകണമെന്നാണ് എന്നും രാഹുൽ ഈശ്വർ പറഞ്ഞു.

ഏറെ നാളത്തെ പ്രണയത്തിനു ഒടുവിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. അവതാരിക ആയിട്ടാണ് ദീപ കരിയർ ആരംഭിക്കുന്നത്. വിവാഹം കഴിഞ്ഞ സമയത്ത് എല്ലാം തന്നെ രാഹുൽ ഈശ്വർ സ്ഥിരമായി അമ്പലങ്ങളിൽ പ്രഭാഷണത്തിന് പോകാറുണ്ടായിരുന്നു എന്നാണ് ദീപ പറയുന്നത്. അതുകൊണ്ടുതന്നെ ഒരിക്കൽ പോലും കാണാൻ കിട്ടാത്ത അവസ്ഥയായിരുന്നു എന്നും ആ സമയത്ത് ഒരുപാട് ബോറടിച്ച സമയമായിരുന്നു എന്നുമാണ് ദീപ മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞത്.

Vijayasree Vijayasree :