പ്രശസ്തനായ സംഗീത സംവിധായകന് സിദ്ധാര്‍ഥ് വിജയന് (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . ഒരാഴ്ചയായി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം ഉണ്ടായിരുന്നത്. സംസ്കാരം വൈകുന്നേരം നാലിന് മുരുക്കുംപാടം ശ്മശാനത്തില്‍ വച്ച് നടക്കുന്നതാണ്.
മൂന്ന് മലയാള സിനിമയ്ക്കും നിരവധി തമിഴ് മലയാളം റീമേക്കുകള്‍ക്കും കാസറ്റുകള്‍ക്കും വിജയന് ഈണം നല്‍കിയിട്ടുണ്ട്. ഇതുവരെ മൂവായിരത്തോളം ഗാനങ്ങള്‍ക്ക് ഇദ്ദേഹം സംഗീതം പകര്‍ന്നിരിക്കുകയാണ്. കലാഭവന്മണിക്ക് വേണ്ടി 45 കാസറ്റുകള്‍ക്ക് ഈണം പകര്‍ന്നിട്ടുണ്ട് ഇദ്ദേഹം.