ഏക വരുമാനമാർ​ഗം ഓൺലൈനായി ​ഗിറ്റാർ പഠിപ്പിച്ചുകിട്ടുന്നത് മാത്രം..ആഹാരം കഴിക്കാൻ പോലും പണമില്ല, 850 മില്യൻ ഡോളർ ആസ്തിയുള്ള മഡോണയുടെ മകന്റെ അവസ്ഥ!

യുഎസിലെ മാത്രമല്ല, ലോകത്തിന്റെ തന്നെ പോപ് റാണിയാണ് പോപ് ഇതിഹാസം മഡോണ. താരത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകളുമായി രം​ഗത്തെത്തിയിരിക്കുകയാണ് മഡോണയുടെ മകൻ ഡേവിഡ് ബാന്ദ.

അമ്മയുടെ അടുത്തു നിന്ന് മാറിയതോടെ സാമ്പത്തികമായി ബുദ്ധിമുട്ടിലായെന്നും ആഹാരം കഴിക്കാൻ പോലും പണം തികയുന്നില്ലെന്നും ഡേവിഡ് പറയുന്നു. ദ സൺ യുകെ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഡേവിഡിന്റെ ഈ തുറന്നുപറച്ചിൽ. ചില ദിവസം രാത്രി ഒൻപത് മണിയാവുമ്പോൾ നല്ല വിശപ്പുതോന്നും. അപ്പോഴാണ് ഭക്ഷണം വാങ്ങാനുള്ള കാശ് തികയില്ലെന്ന് മനസിലാവുക.

സത്യം പറയുകയാണെങ്കിൽ അവർ ഒറ്റയ്ക്ക് ജീവിയ്ക്കുകയല്ല. അവർ മറ്റൊരാളുമായി പ്രണയത്തിലാണ്. അതാണ് അവരുടെ ജീവിതം. എന്ത് ചെയ്യാൻ തോന്നുന്നുവോ അത് അവർ ചെയ്തിരിക്കും എന്നാണ് മഡോണയെ കുറിച്ച് മകൻ പറയുന്നത്. ജോഷ് പോപ്പറുമായി വേർപിരിഞ്ഞതിന് ശേഷമുള്ള കാര്യത്തെ കുറിച്ചാണ് ഡേവിഡ് പറയുന്നത്.

ന്യൂയോർക്കിലെ ഒരു അപ്പാർട്ട്മെന്റിലാണ് 18കാരനായ ഡേവിഡിന്റെ ഇപ്പോഴത്തെ താമസം. ഉപജീവനമാർഗമായി പ്രദേശവാസികളെ ഗിറ്റാർ പഠിപ്പിക്കുന്നുവെന്നും എന്നാൽ ചിലവുകളെല്ലാം കഴിഞ്ഞ് പലപ്പോഴും ഭക്ഷണം കഴിക്കാനുള്ള കാശ് പോലും കിട്ടാറില്ലെന്നും ഡേവിഡ് പറയുന്നു. 850 മില്യൻ ഡോളർ ആണ് മഡോണയുടെ ആസ്തി. എന്നാൽ അതിനെ ആശ്രയിക്കാതെ സ്വന്തമായി ജീവിതം കെട്ടിപ്പടുക്കാൻ പരിശ്രമിക്കുകയാണ് ഡേവിഡ്.

മലാവിയിൽനിന്ന് 2006-ൽ മഡോണ ദത്തെടുത്തതാണ് ഡേവിഡ് ബാന്ദയെ. ഹോളിവുഡ് സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമായ ​ഗൈ റിച്ചിയായിരുന്നു ഈ സമയം മഡോണയുടെ പങ്കാളി. ഡേവിഡിനെ കൂടാതെ റോക്കോ റിച്ചി, മേഴ്സി ജെയിംസ്, ലോർഡ്സ് ലിയോൺ എന്നീ മക്കളുമുണ്ട് മഡോണയ്ക്ക്.

Vijayasree Vijayasree :