കൊ ലപാതക കേസില്‍ അറസ്റ്റിലായ കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപയുടെ ഭാര്യ വിജയലക്ഷ്മിയെ ചോദ്യം ചെയ്ത് പോലീസ്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അഞ്ച് മണിക്കൂറോളം വിജയലക്ഷ്മിയെ പോലീസ് ചോദ്യം ചെയ്തത്. രേണുകാസ്വാമിയുടെ കൊ ലപാതകവുമായി ബന്ധപ്പെട്ട് വിജയലക്ഷ്മിയുടെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ നിന്നും ദര്‍ശന്റെ ഷൂ കണ്ടെത്തിയിരുന്നു.

ഇത് രേണുകാസ്വാമിയെ കൊല പ്പെടുത്തിയ ഷെഡിലേയ്ക്ക് പോകുമ്പോള്‍ ദര്‍ശന്‍ ധരിച്ചിരുന്ന ഷൂ ആണെന്നാണ് പോലീസ് പറയുന്നത്. ഇതിന് പിന്നാലെയാണ് വിജയലക്ഷ്മിയെ ചോദ്യം ചെയ്തത്. രേണുകാസ്വാമിയെ ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കിയ ശേഷം ദര്‍ശന്‍ പോയത് ഹൊസകെരെഹള്ളിയിലെ വിജയലക്ഷ്മിയുടെ ഫ്‌ലാറ്റിലേയ്ക്കായിരുന്നു.
അവിടെ നിന്നുമാണ് ദര്‍ശന്‍ മൈസുരുവിലേക്ക് പോയതെന്നാണ് വിവരം. പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഒരു പൂജ നടത്താന്‍ തീരുമാനിച്ചിരുന്നതിനെ തുടര്‍ന്ന് അതില്‍ പങ്കെടുത്തിന് ശേഷമാണ് ദര്‍ശന്‍ മൈസൂരുവിലേയ്ക്ക് യാത്ര തിരിച്ചത്.

ഇവിടെ വെച്ചാണ് ദര്‍ശനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അതേസമയം രേണുകാസ്വാമിയെ കൊ ലപ്പെടുത്തിയ സംഘത്തിലെ ഒരാളെക്കൂടി പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
ദര്‍ശന്റെ വീട്ടില്‍ വളര്‍ത്തുനായകളെ പരിപാലിച്ചിരുന്ന ആര്‍.ആര്‍. നഗര്‍ സ്വദേശി രാജു എന്ന ധന്‍രാജാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ 17 ആയി. രേണുകാസ്വാമിയെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിക്കവെ ഷോക്കേല്‍പ്പിച്ചത് ഇയാളാണെന്ന് പോലീസ് കണ്ടെത്തി. രേണുകാസ്വാമിയുടെ സ്വക ാര്യഭാഗങ്ങളില്‍ ഇവര്‍ ഷോക്കേല്‍പ്പിച്ചെന്നാണ് പോലീസ് കണ്ടെത്തല്‍. ഷോക്കേല്‍പ്പിക്കാന്‍ ഉപയോഗിച്ച ഉപകരണവും പോലീസ് കണ്ടെത്തി.
