രേണുകാസ്വാമിയുടെ ആ ത്മാവ് അലട്ടുന്നു, പേടി കാരണം ഉറങ്ങാൻ പോലും സാധിക്കുന്നില്ല; ജയിൽ മാറ്റണമെന്നാവശ്യവുമായി നടൻ ദർശൻ

നിരവധി ആരാധകരുള്ള കന്നഡ താരമാണ് ദർശൻ തൂഗുദീപ. കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു രേണുക സ്വാമി (33)എന്ന യുവാവിനെ കൊ ലപ്പെടുത്തിയ കേസിൽ ദർശനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ വിചാരണ നേരിടുന്ന നടൻ ബെള്ളാരി ജയിലിൽ ഒറ്റയ്ക്ക് ഒരു സെല്ലിലാണ് കഴിയുന്നത്.

ഇപ്പോഴിതാ രേണുകാസ്വാമിയുടെ ആ ത്മാവ് തന്നെ അലട്ടുന്നതായി പരാതിപ്പെട്ടിരിക്കുകയാണ് നടൻ. രേണുകസ്വാമിയുടെ ആ ത്മാവ് ഒരു ദുസ്വപ്നമായി തന്നെ അലട്ടുന്നു. പേടി കാരണം തനിക്ക് ഉറങ്ങാൻ പോലും സാധിക്കുന്നില്ലെന്നും ബെംഗളൂരുവിലെ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നുമാണ് നടന്റെ ആവശ്യം.

ഈ ആവശ്യം കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ച വിചാരണക്കോടതി മുമ്പാകെ നടൻ ഉന്നയിച്ചു. പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിഐപി പരിഗണന ആയിരുന്നു നടന് ലഭിച്ചിരുന്നത്. ദർശനും മറ്റു 3 ഗുണ്ടാനേതാക്കളും ജയിൽ വളപ്പിൽ കസേരയിൽ ഇരുന്ന് സിഗരറ്റും വലിച്ച് കാപ്പി കുടിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് കാരണമായത്. തുടർന്ന് ഓഗസ്റ്റ് 29ന് ദർശനെ ബെള്ളാരി ജയിലിലേക്ക് മാറ്റി.

ജൂൺ 8ന് ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മലിനജല കനാലിൽ തള്ളിയെന്ന കേസ് ആണ് ദർശനെതിരെയുള്ളത്. ദർശന്റെ സുഹൃത്തായ പവിത്ര ഗൗഡയാണ് ഒന്നാംപ്രതി. രണ്ടാംപ്രതിയാണ് ദർശൻ. ഇരുവരുടെയും മാനേജർ പവൻ മൂന്നാം പ്രതിയുമാണ്. പവിത്ര ഗൗഡയുടെ നിർദേശപ്രകാരമാണ് ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ കൊ ലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. രേണുകാ സ്വാമിയെ കൊലപ്പെടുത്തിയ ശേഷം ഉത്തരവാദിത്വം ഏറ്റെടുത്തു മൃതദേഹം നശിപ്പിക്കാനായി 30 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് നടൻ നൽകിയതെന്നും പൊലീസ് കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് മൂന്നുപേർ കാമാക്ഷിപാളയം സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. സാമ്പത്തിക തർക്കത്തിനെ തുടർന്നു കൊ ന്നുവെന്നായിരുന്നു ഇവരുടെ മൊഴി. പക്ഷേ മൊഴികളിൽ വൈരുധ്യം വിനയായി. പൊലീസ് മുറയിൽ ചോദ്യം ചെയ്തതോടെ ദർശന്റെ ക്വട്ടേഷൻ ഏറ്റെടുത്താണന്ന് ഏറ്റുപറഞ്ഞു.

ദർശനും കൂട്ടാളികളുംചേർന്ന് രേണുകാസ്വാമിയെ ബെംഗളൂരുവിലെത്തിച്ച് ക്രൂ രമർദനത്തിനിരയാക്കി കൊ ലപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു. കേസിൽ ഒരു സ്ത്രീയുൾപ്പെടെ നാലുപേരെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവർ ഒളിവിലാണ്. നടിയും ഫാഷൻ ഡിസൈനറുമായ പവിത്ര ഗൗഡ ദർശനുമായി പത്തുവർഷമായി ബന്ധം പുലർത്തിവരുന്നതായി പോലീസ് പറഞ്ഞു. ഇവർക്ക് ഭർത്താവും മകളുമുണ്ട്.

ഇക്കഴിഞ്ഞ ജനുവരിയിൽ പവിത്ര ഗൗഡ ഇന്റസ്റ്റാഗ്രാം അക്കൗണ്ടിലിട്ട ഈ റീൽസാണ് രേണുകാ സ്വാമിയെന്ന യുവാവിന്റെ ജീവവനെടുക്കുന്ന നിലയിലേയ്ക്ക് കാര്യങ്ങളെത്തിച്ചത്. ഏറെ കാലമായി ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ദർശൻ-പവിത്ര ഗൗഡ ബന്ധം സ്ഥിരീകരിക്കുന്നതായിരുന്നു റീൽ. സൗഹൃദത്തിനു പത്തുവർഷമായെന്നും ഇനിയും ഏറെ മുന്നോട്ടുപോകാനുമുണ്ടെന്ന കുറിപ്പോടെയായിരുന്നു റീൽസ്.

ഇതിന് താഴെ രേണുകാസ്വാമി അ ശ്ലീല കമന്റിട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇക്കാര്യം മാനേജർ പവൻ വഴി ദർശനെ അറിയിച്ചു. പിന്നാലെ രേണുകാസ്വാമിയെ ഒരുപാഠം പഠിപ്പിക്കാനാണ് ശനിയാഴ്ച വൈകീട്ട് തട്ടിക്കൊണ്ടുപോയത്. ബെംഗളുരു രാജാരാജേശ്വരി നഗറിലെ വിജനമായ സ്ഥലത്തെ ഷെഡിലെത്തിച്ച് ഒരു പകൽ മുഴുവൻ അതിക്രൂ രമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതു മുതലുള്ള കാര്യങ്ങളിൽ പവിത്രയ്ക്കു ബന്ധമുണ്ടെന്നാണു പൊലീസ് കണ്ടെത്തൽ. മർദ്ദനം നടക്കുന്നതിനിടെ ദർശനും പവിത്രയും ഷെഡിലെത്തുകയും. പവിത്ര രേണുകസ്വാമിയെ ചെരൂപ്പൂരി അടിച്ചെന്നും കൂടെ അ റസ്റ്റിലായവർ പറയുന്നു. തട്ടികൊണ്ടുപോകലിന് ഉപയോഗിച്ച ആഡംബര എസ്‌യുവി അടക്കമുള്ള വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. കേസ് അന്വേഷണത്തിൽ ഇടപെടില്ലെന്നു സർക്കാർ വ്യക്തമാക്കി

ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണു മൃതദേഹം ഉപേക്ഷിച്ചത്. ദർശനും പവിത്രയും അടക്കമുള്ള പ്രതികളെ കൊ ലപാതകം നടന്ന സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. പ്രതികളെ ചോദ്യംചെയ്ത അന്നപൂർണേശ്വരീ പോലീസ് സ്‌റ്റേഷനുമുമ്പിൽ വൻ ജനക്കൂട്ടം തടിച്ചുകൂടി. ഇവരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. ചലഞ്ചിങ് സ്റ്റാർ എന്നാണ് ദർശൻ അറിയപ്പെടുന്നത്. നടനെ കോടതിയിൽ ഹാജരാക്കിയപ്പോൾ ജഡ്ജിയുടെ ചോദ്യങ്ങൾക്ക് പൊട്ടിക്കരച്ചിലായിരുന്നു നടന്റെ മറുപടി.

2015 മുതൽക്കെ പവിത്രയും ദർശനും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ നാളിതുവരേയും ഈ വിഷയത്തിൽ ദർശൻ പ്രതികരിച്ചിട്ടില്ല. ജനുവരിൽ പവിത്ര പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ചർച്ചയായി മാറിയതോടെ ദർശന്റെ ഭാര്യ വിജയലക്ഷ്മി രംഗത്തെത്തിയിരുന്നു. പവിത്രയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നായിരുന്നു വിജയലക്ഷ്മി പറഞ്ഞത്.

എന്നാൽ താനും ദർശനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ വിജയലക്ഷ്മിയ്ക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും അവർ അതിൽ എതിർപ്പൊന്നും കാണിച്ചിരുന്നില്ലെന്നുമാണ് പവിത്ര പറഞ്ഞത്. ഇപ്പോൾ വിജയലക്ഷ്മി തന്നേയും മകളേയും അപമാനിക്കുകയാണെന്നും താരം പറഞ്ഞിരുന്നു. അതേസമയം ദർശന്റേയും വിജയലക്ഷ്മിയുടേയും വിവാഹം നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോയിരുന്നു.

2000 ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2011 ൽ ദർശനെതിരെ വിജയലക്ഷ്മി ഗാർഹിക പീ ഡനത്തിന് കേസ് കൊടുക്കുകയും താരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പലപ്പോഴായി പിരിയുകയും വീണ്ടും ഒരുമിക്കുകയും ചെയ്തവരാണ് ദർശനും വിജയലക്ഷ്മിയും. പക്ഷെ ഇരുവരും ഇതുവരേയും നിയമപരമായി വിവാഹ ബന്ധം വേർപെടുത്തിയിട്ടില്ല.

Vijayasree Vijayasree :