എആര്‍ മുരുകദോസ് സംവിധാനം ചെയ്ത് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ദര്‍ബാര്‍. ഇപ്പോളിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്.ചിത്രം റിലീസിങ്ങിനൊരുങ്ങുകയാണ്. പേട്ടയുടെ വലിയ വിജയത്തിന് ശേഷമുളള രജനി ചിത്രം പൊങ്കലിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
ചുമ്മാ കിഴി എന്ന പേരില്‍ പുറത്തിറങ്ങിയ ഗാനം എസ് പി ബാലസുബ്രഹ്മണ്യമാണ് പാടിയിരിക്കുന്നത്. ഒരു ആഘോഷ ഗാനമാണ് ദര്‍ബാറിന്റെതായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന്റെ ലിറിക് വീഡിയോയില്‍ സ്റ്റുഡിയോയില്‍ വെച്ച് പാട്ട് ആസ്വദിക്കുന്ന രജനീകാന്തിനെയും കാണാം. വിവേകാണ് പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ഇത്തവണ രജനിയുടെ നായികയായി എത്തുന്നത്.
ഒരിടവേളയ്ക്ക് ശേഷം രജനീകാന്ത് വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ പാണ്ഡ്യന്‍ എന്ന ചിത്രത്തിലാണ് രജനി അവസാനമായി പോലീസ് വേഷത്തിലെത്തിയത്. അതേസമയം ദളപതി വിജയുടെ സര്‍ക്കാറിന് ശേഷമാണ് രജനി ചിത്രവുമായി ഏആര്‍ മുരുകദോസ് എത്തുന്നത്.
darbar movie first song