ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഏറ്റവും പുതിയതായി പുറത്തിറങ്ങുന്ന ചിത്രമാണ് ധമാക്ക.പ്രേക്ഷകർ വലിയ പ്രതീക്ഷ നൽകിയ ചിത്രം നവംബർ 28 ന് പുറത്തിറങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.എന്നാൽ ഇപ്പോളിതാ ചിത്രത്തിന്റെ റിലീസ് നീട്ടി വെച്ചിരിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്.ചിത്രത്തിന്റെ ഒഫീഷ്യൽ പേജിലും സംവിധായകൻ ഒമർ ലുലു തന്റെ ഫേസ്ബുക് പേജിലും റിലീസ് മാറ്റിവെച്ചതായി അറിയിച്ചിട്ടുണ്ട്.ചിത്രം ഡിസംബർ 20 ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിന്റെ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.വളരെ പെട്ടന്നു തന്നെ ഗാനം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ റിലീസ് നീട്ടിയത് സിനിമാ പ്രേമികളെ നിരാശയിലാക്കിയിരിക്കുകയാണ്. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ നിരവധി പേരാണ് കമെന്റ് ചെയ്തിരിക്കുന്നത്.ചിത്രത്തിനായി കാത്തിരിക്കുന്നുവെന്നും, ഇക്കാ ഈ ചതി അരുതരുതാരുന്നു..ഞങ്ങടെ വരും കാല സൂപ്പർ സ്റ്റാർ ഫുക്രുവിനെ ഒരുനോക്ക് കാണാനുള്ള അവസരമാണ് നിങ്ങള് ഇങ്ങനെ ഇല്ലാണ്ട് ആക്കുന്നതെന്നുമൊക്കെയാണ് ആരാധകരുടെ പക്ഷം.
ബാലതാരമായി മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പം അഭിനയിച്ച് മികവു തെളിയിച്ച അരുണ്‍ ആണ് ധമാക്കയില്‍ നായകനായി എത്തുന്നത്.ഒളിമ്പ്യന്‍ അന്തോണി ആദം , മീശ മാധവന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് ശ്രദ്ധേയനായ താരമാണ് അരുൺ .സ്പീഡിൽ ദിലീപിന്റെ അനിയൻറെ വേഷം അരുണിന് നിരവധി ആരാധകരെ സമ്മാനിച്ചു. പിന്നീട് സൈക്കിള്‍, മുദുഗൗ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യമായി മാറി. ഒമറിന്റെ മൂന്നാമത്തെ സിനിമയായ അഡാര് ലവ്വിലും അരുൺ മികച്ച വേഷം കൈ കാര്യം ചെയ്തിരുന്നു. നിക്കി ഗില്‍റാണിയാണ് ചിത്രത്തിലെ നായിക. മുകേഷ്, ഉര്‍വ്വശി, ശാലിന്‍, ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സൂരജ്, സാബുമോന്‍, നേഹ സക്സേന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.ചിത്രത്തിൽ ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി എന്ന ഗാനം യുട്യൂബിൽ തരംഗം സൃഷ്‌ടിച്ചിരുന്നു. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
damakka release postponed