മലയാള സിനിമയിൽ ഉയർന്നു വരുന്നു യുവ നടിയാണ് സാനിയ ഇയ്യപ്പൻ. പലപ്പോളും വിവാദങ്ങളിൽ നിറഞ്ഞു നില്കാറുള്ള സാനിയ , ഇപ്പോൾ ഒരു അവാർഡ് ചടങ്ങിൽ ധരിച്ച വസ്ത്രത്തിന്റെ പേരിലാണ് സാനിയ ഇയ്യപ്പൻ വിമര്ശിക്കപ്പെടുന്നത്. അതീവ ഗ്ലാമറസായി ആണ് സാനിയ ഏഷ്യാവിഷൻ അവാർഡ് വേദിയിൽ എത്തിയത്.
ചടങ്ങില്‍ മികച്ച നവാഗത നടിക്കുള്ള പുരസ്‌കാരം സാനിയ സ്വന്തമാക്കിയിരുന്നു. ഇതിന് പുറമേ ചടങ്ങില്‍ നൃത്തം അവതരിപ്പിച്ചും സാനിയ കയ്യടി നേടി.ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ പങ്കുവയ്ച്ചതോടെ സാനിയക്കെതിരേ ആക്രമണം ശക്തമായി. പ്രായത്തിന് അനുസരിച്ചുള്ള വസ്ത്രം ധരിക്കണമെന്നാണ് ചിലരുടെ ഉപദേശം.
ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിനെ ആലിംഗനം ചെയ്യുന്ന ചിത്രവും സാനിയ പങ്കുവച്ചിട്ടുണ്ട്.എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടികള്‍ സാനിയയുടെ ചില ആരാധകര്‍ നല്‍കിയിട്ടുണ്ട്. എന്ത് ധരിക്കണമെന്നും എങ്ങനെ നടക്കണമെന്നതുമെല്ലാം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്ന് സാനിയയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.
cyber attack against saniya iyyappan