ഡയമണ്ട് നെക്ലേസിലെ രാജശ്രീ, നടി അനുശ്രീയെ അടയാളപ്പെടുത്താൻ ഈയൊരു സിനിമയും കഥാപാത്രവും മതി. അത്രത്തോളം ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ച അനുശ്രീയുടെ സിനിമയായിരുന്നു അത്. മിനിസ്‌ക്രീനിലൂടെയാണ് തുടക്കമെങ്കലും സിനിമയിലേക്കെത്തുന്നത് ഡയമണ്ട് നെക്ലേസ് എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ്.
തുടർന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമായ അനുശ്രീ ഇന്ന് മലയാളത്തിലെ ലീഡിംഗ് നടിമാരിൽ ഒരാളാണ്. മലയാള സിനിമയിലെ മുൻനിര നായികമാരിലൊരാളായി മാറിയ അനുശ്രീ ജീവിതത്തിൽ വളരെ സിംപിളായിട്ടുള്ള വ്യക്തിയാണ്. എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുന്ന നടിയുടെ നിലപാടുകൾ പലപ്പോഴും വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങളിലേയ്ക്കും കടന്നിട്ടുണ്ട്.
ഇപ്പോഴിതാ ആർഎസ്എസ് വേദിയിൽ നിൽക്കുന്ന നടി അനുശ്രീയുടെ ഫോട്ടോ അടുത്തിടെ വൈറലായിരുന്നു. ഇതിന് പിന്നാലെ നടിയ്ക്കിതെര കടുത്ത സൈബർ അറ്റാക്കാണ് നടക്കുന്നത്. ചാണകക്കുഴിയിൽ വീണ നായിക, കറക്ട് സ്ഥലത്ത് തന്നെ എത്തി, സംഘിണി, എന്ന് തുടങ്ങി നിരവധി പരിഹാസ കമന്റുകളാണ് വരുന്നത്.
ആർഎസ്എസ് കാര്യവാഹക് സി. പ്രദീപിൽ നിന്ന് കേസരി മാസികയുടെ രസീത് ഏറ്റുവാങ്ങുന്ന താരത്തിൻറെ ചിത്രമാണ് വിമർശനങ്ങൾക്ക് കാരണം. എപ്പോഴും എന്തെങ്കിലും പറഞ്ഞാൽ വൈറലാകുന്ന നടി കൂടിയാണ് അനുശ്രീ. താൻ പറയുന്ന കാര്യങ്ങളിൽ പെട്ടെന്ന് തന്നെ ട്രോൾ ചെയ്യപ്പെടാറുമുണ്ട്. അനുശ്രീയെ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ടാർഗറ്റ് ചെയ്യപ്പെട്ടത് നടൻ ഉണ്ണി മുകുന്ദന്റെ പേരിലാണ്.
ഉണ്ണി മുകുന്ദനും അനുശ്രീയും പ്രണയത്തിലാണോ എന്നായിരുന്നു പലരുടെയും സംശയം. ഇവർ ഒരുമിച്ച് ഒരു വേദിയിൽ പലപ്പോഴായി കാണുന്നതും രാഷ്ട്രീയ താത്പര്യങ്ങളും അനുശ്രീയുടെ പുതിയ ഫഌറ്റിന്റെ പാലുകാച്ചലിന് ഉണ്ണി മുകുന്ദൻ വന്നതുമെല്ലാം ഇവർ തമ്മിൽ പ്രണയമാണോ എന്ന സംശയത്തിന് ആക്കം കൂട്ടി.
എന്നാൽ തങ്ങൾ തമ്മിൽ അത്തരത്തിൽ ഒന്നുമില്ലെന്നും ഇരുവരും നല്ല സുഹൃത്തുക്കളാണ് എന്നുമാണ് അനുശ്രീയും ഉണ്ണി മുകുന്ദനും പറഞ്ഞത്. വിവാഹം കഴിക്കാനുള്ള പ്ലാനിങ്ങിലേക്ക് എത്തിയിട്ടില്ല. അതിലേക്ക് ഇനിയും ഒത്തിരി ദൂരം പോകാനുണ്ട്. വിവാഹം ചെറിയൊരു കാര്യമല്ലെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നുമാണ് അനുശ്രീ പറഞ്ഞിരുന്നത്.