നാ​ഗചൈതന്യ ചിത്രം ‘കസ്റ്റഡി’യിലെ കൃതിയുടെ ക്യാരക്ടർ ലുക്ക് പുറത്ത്!

നാ​ഗചൈതന്യ ചിത്രം ‘കസ്റ്റഡി’യിലെ കൃതിയുടെ ക്യാരക്ടർ ലുക്ക് പുറത്ത്

നാഗ ചൈതന്യ നായകനായി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് കസ്റ്റ‍ഡി. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. തെലുങ്ക്, തമിഴ് ഭാഷകളിലാണ് ചിത്രമെത്തുക. കൃതി ഷെട്ടിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇപ്പോൾ താരത്തിന്റെ ക്യാരക്ടർ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. രേവതിയെന്ന കഥാപാത്രമായാണ് ചിത്രത്തിൽ കൃതിയെത്തുക. നാഗ ചൈതന്യയുടെ ലുക്ക് പോസ്റ്റർ നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ രചനയും വെങ്കട് തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്.

അരവിന്ദ് സ്വാമി വില്ലൻ വേഷത്തിൽ എത്തുമ്പോൾ പ്രിയാമണി ശക്തമായ മറ്റൊരു വേഷത്തിൽ എത്തുന്നു. ശരത്കുമാർ, സമ്പത്ത് രാജ്, പ്രേംജി, വെണ്ണല കിഷോർ, പ്രേമി വിശ്വനാഥ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ശ്രീനിവാസ സിൽവർ സ്‌ക്രീനിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരിയാണ് ഗംഭീരമായ രീതിയിൽ ചിത്രം നിർമ്മിക്കുന്നത്

ചിത്രത്തിൽ കീർത്തി സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇളയരാജയും മകൻ യുവൻ ശങ്കർ രാജയും ചേർന്ന് സംഗീതം നൽകുന്ന ഈ പ്രോജക്ട് പവൻ കുമാറാണ് അവതരിപ്പിക്കുന്നത്. എസ് ആർ കതിർ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ അബ്ബൂരി രവി സംഭാഷണങ്ങൾ എഴുതിയിരിക്കുന്നു, തമിഴിൽ നാഗചൈതന്യ ആദ്യമായി ഒരു മുഴുനീള വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Kavya Sree :