ബോഡി ഷെയ്മിങിന്റെ എക്സ്ട്രീം വേര്‍ഷന്‍, നിയമനടപടി സ്വീകരിക്കണം, ഒരാളെങ്കില്‍ ഒരാൾ ഈ വംശവെറിയുടെ പേരിൽ പോലീസ് സ്റ്റേഷൻ കയറട്ടേ; വൈറലായി കുറിപ്പ്

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ 2008 ലാണ് മീര വെള്ളിത്തിരയിലെത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളില്‍ ആണ് നായികയായി അഭിനയിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്പായരു്നനു നടിയുടെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തതെങ്കിലും വിവാഹത്തിന് മുമ്പും ശേഷമായി നടന്ന ചടങ്ങുകളില്‍ മലയാളത്തിലെ പ്രിയ താരങ്ങള്‍ അടക്കമുള്ള മീര നന്ദന്റെ അടുത്ത സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.

വിവാഹിതയാകാൻ പോകുന്ന വിവരം സോഷ്യല്‍ മീഡിയ വഴി മീര നന്ദന്‍ തന്നെ നേരത്തെ ആരാധകരുമായി പങ്കുവെച്ചിരുന്നു. അന്ന് വിവാഹ നിശ്ചയത്തിന് പിന്നാലെ വരന്‍ ശ്രീജുവിനൊപ്പമുള്ള ചിത്രങ്ങള്‍ മീര പങ്കുവെച്ചരുന്നു. പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നിരുന്നത്. എന്നാല്‍ ഇപ്പോഴിതാ വിവാഹത്തിന് ശേഷവും ഒരുവിഭാഗം ആ സൈബര്‍ ആക്രമണം നിര്‍ത്താന്‍ ഉദ്ദേശിച്ചിട്ടില്ല. മീര പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെയും വാര്‍ത്തകള്‍ക്ക് താഴെയുമെല്ലാം ശ്രീജുവിനെതിരെ വിമര്‍ശനങ്ങള്‍ നിറയുകയാണ്.

എന്നാല്‍ പലരും ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഇത് തെമ്മാടിത്തരമാണ്. അനുവദിച്ചുകൊടുക്കരുത്. മീര ശക്തമായ നടപടി സ്വീകരിക്കണം. പോലീസിലും സൈബര്‍ സെല്ലിലും പരിതി കൊടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

‘സിനിമാ നടി മീരാ നന്ദന്റെ ചെക്കനെ കണ്ടാൽ എന്തോ കുഴപ്പമുണ്ടെന്ന് തോന്നും, എന്താ അയാളുടെ മൂക്ക് ഇങ്ങനെ തുടങ്ങി ബോഡി ഷെയ്മിങിന്റെ എക്സ്ട്രീം വേര്‍ഷനാണ് വിദ്യാസമ്പന്നരായ മലയാളി നിയന്ത്രിക്കുന്ന സോഷ്യൽ മീഡിയയിൽ നടന്നു കൊണ്ടിരിക്കുന്നത്.’ എന്നാണ് ഷാജഹാന്‍ എന്ന വ്യക്തി ഫേസ്ബുക്കില്‍ കുറിച്ചത്.

മനുഷ്യന്റെ നിറവും വർഗ്ഗവും വർണ്ണവും വേഷവും പറഞ് ഇകഴ്ത്തി കാണിക്കുന്നത് കൊലപാതകത്തിനോളം പോന്നൊരു ക്രൈമാണെന്ന് ഈ കൂട്ടത്തിന് അറിയായാഞ്ഞിട്ടൊന്നുമല്ല അന്യന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഇടിച്ചു കയറി ഏറ്റവും മോശം വൃത്തികേട് പറയുന്നത്‌ ഇത്തരക്കാരുടെ ഹോബിയാണ്. പ്രിയപ്പെട്ട മീരാ നിങ്ങൾ ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണം ഒരാളെങ്കില്‍ ഒരാൾ ഈ വംശവെറിയുടെ പേരിൽ പോലീസ് സ്റ്റേഷൻ കയറട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

എന്നാല്‍ തനിക്കും ഭര്‍ത്താവിനുമെതിരെ വരുന്ന സൈബര്‍ ആക്രമണങ്ങളോട് മീര പ്രതികരിക്കാറില്ല. അടുത്തിടെ ഹണിമൂണ്‍ അടക്കമുള്ള കാര്യങ്ങള്‍ ആലോചിച്ചിട്ടില്ലെന്നാണ് മീര നന്ദന്‍ പ്രതികരിച്ചത്. ലീവ് കഴിഞ്ഞാൽ താൻ ദുബായിലേക്കും ശ്രീജു ലണ്ടനിലേക്കും പോകുമെന്ന് മീര പറഞ്ഞു.

കുറച്ച് ദിവസം കഴിഞ്ഞ് ദുബായിൽ പോകും. ലണ്ടനിൽ ഒരു റിസപ്‌ഷൻ കൂടിയുണ്ട്. അത് കഴിഞ്ഞ് ജോലിയ്ക്ക് ജോയ്ൻ ചെയ്യണം. ലണ്ടനിൽ നിന്ന് എവിടെയെങ്കിലും പോകണം. അത് ഇനി വേണം പ്ലാൻ ചെയ്യാൻ’ എന്നും മീര പറഞ്ഞു. ലണ്ടനില്‍ സ്ഥിരതാമസമാക്കിയ വ്യക്തിയാണ് ശ്രീജു. മാട്രിമോണി വഴി വന്ന ആലോചനയായിരുന്നു ഇതെന്ന് മീര തന്നെ പറഞ്ഞിട്ടുണ്ട്.

ശ്രീജു വന്നത് ഭാഗ്യമായി ഞാന്‍ കാണുന്നു. അറേഞ്ചഡ് മാര്യേജ് ആണ്. ആദ്യം ഞങ്ങളുടെ അമ്മമാരാണ് സംസാരിച്ചത്. പിന്നീടാണ് ഞങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്നത്. ഞങ്ങള്‍ അങ്ങനെ സംസാരിച്ചു തുടങ്ങി. ആദ്യം എനിക്ക് അത്ര താല്‍പര്യം ഉണ്ടായിരുന്നില്ല. ലണ്ടനിലേക്ക് പോകേണ്ടി വരുമല്ലോ എന്നൊക്കെയാണ് ചിന്തിച്ചത്. അദ്ദേഹം ലണ്ടനില്‍ ജനിച്ചു വളര്‍ന്നത് കൊണ്ട് തന്നെ അതിന്റെതായ കള്‍ച്ചറല്‍ ഡിഫറന്‍സുകളും ഉണ്ട്’.

അതിനുശേഷം ഞങ്ങള്‍ കണ്ടു. ഞാന്‍ എന്റെ ഈ കണ്‍സേണുകള്‍ പറഞ്ഞു. വിവാഹശേഷം ദുബായില്‍ നിന്നും മാറേണ്ട കാര്യമില്ല. അക്കൗണ്ടന്റ് ആയ തനിക്ക് ലോകത്തിന്റെ എവിടെ വേണമെങ്കിലും ജോലി ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്അ തോടെയാണ് മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ശരിയായ സമയത്ത് എനിക്ക് ശരിയായ ഒരാളെ കിട്ടിയെന്ന് വിശ്വസിക്കുന്നുവെന്നുമാണ് മീര നന്ദന്‍ പറഞ്ഞത്.

Vijayasree Vijayasree :