ക്രോക്കഡൈൽ ഡണ്ടി താരം ബർട്ട് വിടപറഞ്ഞു

1986 ൽ പുറത്തെത്തി ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ചിത്രമായിരുന്നു ക്രോക്കഡൈൽ ഡണ്ടി. ഈ ചിത്രത്തിൽ പോൾ ഹോഗനൊപ്പം അഭിനയിച്ച മുതല ബർട്ട് വിടപറഞ്ഞു. 700 കിലോഗ്രാമുള്ള മുതലയ്ക്ക് 90 വയസ്സുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതീവ ദുഃഖത്തോടെയാണ് ഞങ്ങൾ ആസ്‌ട്രേലിയൻ ക്ലാസിക് ‘ക്രോക്കഡൈൽ ഡണ്ടി’യിലെ താരമായ ബർട്ടിന്റെ വിയോഗം അറിയിക്കുന്നതെന്ന് മൃഗശാല അധികൃതർ ഫേസ്ബുക്കിൽ കുറിച്ചു.

ആസ്‌ട്രേലിയയിലെ ഡാർവിനിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. ‘ക്രോക്കഡൈൽ ഡണ്ടി’യിൽ വന്നതിന് ശേഷം 2008 മുതൽ ബർട്ട് ആസ്ട്രേലിയയിലെ ക്രോക്കോസോറസ് അക്വേറിയത്തിലായിരുന്നു കഴിഞ്ഞുവന്നത്. അഞ്ച് മീറ്റർ നീളമുള്ള ഉപ്പുവെള്ളത്തിൽ ജീവിക്കുന്ന മുതലയായിരുന്നു ബർട്ട്.

എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ ആസ്‌ട്രേലിയൻ ചിത്രമായിരുന്നു ക്രോക്കഡൈൽ ഡണ്ടി. ഉപ്പുവെള്ള മുതലയുടെ ശരാശരി ആയുസ് 70 വർഷമാണ്. എന്നാൽ ചിലത് 100 വർഷം വരെ ജീവിക്കും.

Vijayasree Vijayasree :