സീരിയൽതാരം മോഹേന കുമാരിയ്ക്കും കുടുംബത്തിനും കോവിഡ് 19

ഹിന്ദി സീരിയൽ താരമായ മോഹേന കുമാരി സിംഗിന് കോവിഡ് 19 സ്ഥിരീകരിച്ചു. അതെ സമയം തന്നെ കുടുംബത്തിലെ ഏഴ് പേർക്കും രോഗം സ്ഥിരീകരിച്ചു. മൊഹേനയുടെ ഭർത്താവ് സുയേഷ് റാവത്ത്, ഭർതൃപിതാവും ഉത്തരാഖണ്ഡ് ടൂറിസം മന്ത്രിയുമായ സത്പാൽ മഹാരാജ്, ഭർതൃമാതാവ് അമൃത റാവത്ത് എന്നിവരുൾപ്പടെ ഏഴ് പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.

ഋഷികേശിലെ അപ്പോളോ ആശുപത്രിയിലാണ് മോഹേനയും കുടുംബവും ചികിത്സ തേടിയിട്ടുള്ളത്. അമൃത റാവത്തിനാണ് കുടുംബത്തിൽ ആദ്യമായി രോ​ഗം കണ്ടെത്തിയത്. തുടർന്ന് ബാക്കിയുള്ള കുടുംബാം​ഗങ്ങളെ ഹോം ക്വാറന്റൈനിലൽ പാർപ്പിച്ചിരിക്കുകയായിരുന്നു.

യേ രിഷ്ത ക്യാ കഹലാതെ ഹൈ എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മൊഹേന.

Noora T Noora T :