അന്യഭാഷ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് മലയാള ചലച്ചിത്ര സംഘടനകളുടെ പാര !

VIDHYA

കേരളത്തില്‍ വൈഡ്‌റിലീസ് നടത്തുന്ന അന്യഭാഷാ ചിത്രങ്ങള്‍ക്ക് തടയിട്ട് മലയാള ചലച്ചിത്ര സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. അന്യഭാഷയിലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ഹള്‍ കേരളത്തില്‍ മുന്നൂറും നാന്നൂറും തിയ്യേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. എന്നാല്‍ കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി എത്തിയതോടെ റിലീസ് വെറും 125 തിയ്യേറ്രറുകളിലേക്കായി ചുരുങ്ങും.

കുറഞ്ഞ ബജറ്റില്‍ ഇറങ്ങുന്ന മലയാള ചിത്രങ്ങള്‍ക്ക് റിലീസ് സെന്ററുകള്‍ ലഭിക്കുന്നില്ല എന്നതാണ് ഇത്തരത്തിലൊരു പ്രധാന തീരുമാനം എടുക്കാന്‍ കാരണമായി അവര്‍ പറയുന്നത്. ഇത്തരത്തില്‍ റിലീസ് സെന്ററുകള്‍ കിട്ടാത്ത ചിത്രങ്ങള്‍ ഒരാഴ്ച പിന്നിടുമ്പോഴേക്കും ചലച്ചിത്രലോകത്ത് നിന്നും തന്നെ അപ്രത്യക്ഷമാകുകയും ചെയ്യും. മലയാള സിനിമാ വ്യവസായത്തിന് ഈ തീരുമാനം ഗുണകരമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇപ്പോഴത്തെ നിബന്ധനകള്‍ പ്രകാരം ആദ്യം രിലീസിനെത്തിയ ചിത്രമാണ് പേട്ട.

പൃത്ഥ്വിരാജ് വിതരണത്തിനെത്തിച്ച ചിത്രം 135 കേന്ദ്രങ്ങളില്‍ മാത്രമായിരുന്നു റിലീസിനെത്തിയത്.എന്നാല്‍ ലൂസിഫര്‍, കുഞ്ഞാലിമരക്കാര്‍,മാമാങ്കം എന്നീ ചിത്രങ്ങള്‍ക്ക് പുതിയ നിബന്ധനകള്‍ ബാധകമല്ലെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. എറണാകുളത്ത് ചേര്‍ന്ന കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള, കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും ഭരണസമിതി അംഗങ്ങളും കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറിയും പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനങ്ങളുണ്ടായത്.

മറ്റ് പ്രധാന തീരുമാനങ്ങള്‍ ഇവയാണ്. തമിഴ് അതിര്‍ത്തി പ്രദേശങ്ങളില്‍ ഒന്നിലധികം തിയ്യേറ്ററുകളില്‍ അന്യഭാഷാ ചിത്രങ്ങള്‍ റിലീസ് ചെയ്യാം, അന്യഭാഷാ ചിത്രങ്ങളില്‍ പരമാവധി 55 ശതമാനം ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ ആക്കി നിശ്ചയിച്ചു, പാലക്കാടുള്ള സത്യ തിയ്യേറ്രറില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് മറ്റൊരു തിയ്യേറ്ററ് കൂടി അനുവദിക്കാം. കാരണം സത്യ ചെറിയ തീയ്യേറ്ററാണ്. കാസര്‍കോട്, പയ്യന്നൂര്‍,പെരുന്തല്‍മണ്ണ എന്നിവിടങ്ഹളില്‍ മറ്റൊരു തിയ്യേറ്ററിനൊപ്പം കാര്‍ണിവല്‍ തിയ്യേറ്ററിലും പടം റിലീസ് ചെയ്യാം,

മുളകുപാടം റിലീസിന്റെ കത്ത് പ്രകാരം ഇരിങ്ങാലക്കുട, ആറ്റിങ്ങല്‍, മൂവാറ്റുപുഴ,എന്നീ കേന്ദ്രങ്ങളില്‍ഒന്നിലധികം തിയ്യേറ്ററുകളില്‍ 21 ആം നൂറ്റാണ്ട് എന്ന അവരുടെ ചിത്രം റിലീസിനെത്തി, ഇത്തരത്തില്‍ പ്രദേശങ്ങള്‍ തിരിച്ച് തിയ്യേറ്ററുകളുടെ എണ്ണവും വലുപ്പവും നോക്കി കൃത്യമായ നിര്‍ദ്ദേശങ്ങളാണ് വൈഡ് റിലീസിംഗ് സംബന്ധിച്ച് ഉണ്ടായിരിക്കുന്നത്. ഈ നിര്‍ദ്ദേശങ്ങള്‍ മലയാള സിനിമാ വ്യവസായത്തിന് മുതല്‍കൂട്ടാകുമെന്ന വിശ്വാസത്തിലാണ് മലയാള ചലച്ചിത്രലോകം.

Control over other state movie release in kerala


Sruthi S :