ബിഗ് ബോസ് വഴി കല്യാണം നടന്നെങ്കിൽ അറസ്റ്റും നടക്കും ! ബിഗ് ബോസ് മത്സരാർത്ഥിയെ ഷൂട്ടിങ്ങിനിടെ പൊക്കി !

 ‘ബിഗ് ബോസ് മറാത്തി’യുടെ മത്സരാര്‍ത്ഥിയെ ഷൂട്ട് പുരോഗമിച്ചുകൊണ്ടിരിക്കെ,അറസ്റ്റ് ചെയ്ത് മുംബയ് പൊലീസ്. പരിപാടിയുടെ രണ്ടാം സീസണിലെ മത്സരാര്‍ത്ഥിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായ അഭിജിത് ബിച്ചുകാലേയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വണ്ടിച്ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് ബിച്ചുകാലേയുടെ അറസ്റ്റ്.

പൊലീസ് എത്തുന്നത് കണ്ട് പരിപാടിയുടെ മറ്റ് മത്സരാര്‍ത്ഥികളും അണിയറ പ്രവര്‍ത്തകരും ഞെട്ടിയെങ്കിലും അറസ്റ്റിന് തടസ്സം നില്‍ക്കാനോ അഭിജിത്തിനെ സംരക്ഷിക്കാനോ ഇവര്‍ തയാറായില്ല. 2015 മുതല്‍ നിലവിലുള്ള വണ്ടിച്ചെക്ക് കേസിലാണ് ഇയാള്‍ ഇപ്പോള്‍ അറസ്റ്റിലായിലിരിക്കുന്നത്.

കേസില്‍ നിരവധി തവണ കോടതിയില്‍ ഹാജരാകാന്‍ കോടതി ഇയാളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഭിജിത്ത് ഇതിന് തയാറായിരുന്നില്ല. ഒടുവില്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. നിരവധി തവണ മുനിസിപ്പാലിറ്റി മുതല്‍ പാര്‍ലമെന്റ് വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ അഭിജിത്ത് മത്സരിച്ചിട്ടുണ്ട്. എന്നാല്‍ ഒറ്റത്തവണ പോലും ജയിക്കാനായിട്ടില്ല.

മുംബയിലെ സത്താരെയില്‍ നിന്നും, കിഴക്കന്‍ ഗോറേഗാവോണില്‍ നിന്നുമുള്ള പൊലീസ് സംഘങ്ങളാണ് ഇയാളെ അറസ്റ്റ് ചെയ്യാനായി മുംബയ് ഫിലിം സിറ്റിയിലുള്ള ‘ബിഗ് ബോസ് ഹൗസി’ലേക്ക് എത്തിയത്. ഇയാള്‍ക്കെതിരെ സത്താര കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

contestant arrested from big boss show


Sruthi S :