ചിത്രം നന്നായിരിക്കുന്നു, മാളികപ്പുറം ഇഷ്ടപ്പെട്ടു; വിഎം സുധീരന്‍

ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി മാളികപ്പുറം സിനിമ കണ്ടുവെന്നും ഇഷ്ടപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഭാര്യയ്ക്കൊപ്പം മാളികപ്പുറം കണ്ടുവെന്നും ചിത്രം നന്നായിരിക്കുന്നു. ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടുവെന്നും വിഎം സുധീരന്‍ ഫേസ്ബുക്കിൽ കുറിച്ചു

അതേ സമയം മാളികപ്പുറം വിജയകരമായി തിയറ്ററിൽ പ്രദർശനം തുടരുന്നതിനിടെ ചിത്രത്തിലെ അണിയറ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ കഴിഞ്ഞ ദിവസം രംഗത്ത് എത്തി. സിനിമയിലെ ഓരോ അണിയറ പ്രവർത്തകരെ പറ്റിയും എടുത്തു പറയാതെ തനിക്ക് മാളികപ്പുറത്തിന്റെ വിജയം ഉൾകൊള്ളാൻ സാധിക്കുകയില്ലെന്നും ഈ വിജയം അവരുടെയും കൂടെ കഠിനപ്രയത്നത്തിന്റേത് ആണെന്നും ഉണ്ണി മുകുന്ദൻ കുറിക്കുന്നു.

മാളികപ്പുറത്തിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകർക്കും ഒരിക്കൽ കൂടി നന്ദി. കാണാത്തവർ ഉടൻ തന്നെ സിനിമ കാണണമെന്നും ഉണ്ണി മുകുന്ദൻ ആവശ്യപ്പെടുന്നു. വാക്കുകൾ കൊണ്ട് പറയാനോ പ്രകടിപ്പിക്കാനോ കഴിയാത്തത്ര സന്തോഷത്തിലൂടെയാണ് താൻ ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്നും നടൻ പറയുന്നു.

Noora T Noora T :