സായി പല്ലവിയുടെ പെരുമാറ്റം സഹിക്കാനാകാതെ അടുത്ത നടന്റെ പരാതി – വിശദീകരണവുമായി അണിയറ പ്രവർത്തകർ

സായി പല്ലവിയുടെ പെരുമാറ്റം സഹിക്കാനാകാതെ അടുത്ത നടന്റെ പരാതി – വിശദീകരണവുമായി അണിയറ പ്രവർത്തകർ

saipallavi_6

നടി സായ് പല്ലവിയുടെ പെരുമാറ്റത്തെ കുറിച്ച് പല നടന്മാരും പരാതി പറഞ്ഞിരുന്നു. സായി പല്ലവിയെ സഹിക്കാൻ വയ്യെന്ന ആരോപണവുമായി നാഗ ശൗര്യ രംഗത്തെത്തിയിരുന്നു. അതിനു ശേഷം നടൻ നാനിയോട് ദേഷ്യപ്പെട്ട് സെറ്റിൽ നിന്നും ഇറങ്ങി പോയെന്നും വാർത്തകൾ ഉണ്ടായിരുന്നു.

അടുത്തിടെ നടന്‍ ഷര്‍വാനന്ദും സായിക്കെതിരെ രംഗത്തെത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഷർവാനിന്ദിന്റെ നായികയായി ഒരു തെലുഗു സിനിമയുടെ ചിത്രീകരണത്തിനായി കൊല്‍ക്കത്തയിലാണ് സായ് പല്ലവിയിപ്പോള്‍.

ഷര്‍വാനന്ദിനോട് സായ് പല്ലവി മോശമായി പെരുമാറിയെന്നും സായിയുടെ പെരുമാറ്റം നടനെ വിഷമിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഇതെല്ലാം അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.

‘കൊല്‍ക്കത്തയില്‍ വച്ച് സായിക്ക് നല്ല പനി പിടിപ്പെട്ടു. കൊല്‍ക്കത്തയിലെ രംഗങ്ങള്‍ സിനിമയില്‍ ഏറെ പ്രധാനപ്പെട്ടതായിരുന്നു. അതുകൊണ്ടു തന്നെ ഒരു പരാതിയും കൂടാതെയാണ് സായി ഷൂട്ടിംഗ് തീര്‍ത്തത്. അവരുടെ ആത്മാര്‍ത്ഥത കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു’- അവര്‍ പറയുന്നു.

complaints about sai pallavi

Sruthi S :