8 ജില്ലകളിലായി എൺപതിയിടങ്ങളിൽ ഉരുൾപൊട്ടൽ; ഇതുവരെ 42 മരണം; 11 പേർ വയനാട്ടിൽ നിന്ന്; കൂട്ടായ രക്ഷാപ്രവര്‍ത്തനത്തിനിടിയില്‍ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി; മുഖ്യമന്ത്രി

മൂന്ന് ദിവസങ്ങളിലായി സംസ്ഥാനത്ത് ദുരിതപെയ്തിൽ 42 പേരുടെ മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിൽ 11 പേര്‍ വയനാട്ടിൽ നിന്നുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ എട്ട് ജില്ലകളിലായി 80 ഇടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായതായി സ്ഥിരീകരണമാണുണ്ടായതായി അദ്ദേഹംവി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ :-

ഇന്ന്കവളപ്പാറയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. മേപ്പാടി പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭി ച്ചിരിക്കുകയാണ്. വയനാട് ജില്ലയിലെ മഴയുടെ തീവ്രത രാവിലെ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം കനത്ത മഴയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതുവരെ വയനാട്ടില്‍ 74000ത്തില്‍ കൂടുതല്‍പ്പേരെ സുരക്ഷിത താവളത്തിലേക്ക് മാറ്റിയിട്ടുണ്ട്. ബാണാസുരയുടെ വൃഷ്ടിഭാഗത്ത് കനത്ത മഴയായതിനാല്‍ അവിടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് മണിമുതല്‍ ബാണാസുര സാഗറിന്റെ ഷട്ടര്‍ തുറക്കും. എറണാകുളം ജില്ലയില്‍ മഴ അല്‍പ്പം കുറഞ്ഞിട്ടുണ്ട്. പത്തനംതിട്ടയില്‍ കനത്തമഴയാണ്. പമ്പയിൽ ജലനിരപ്പ് ഉയര്‍ന്നു. തിരുനെല്ലിയില്‍ 15 ക്യാമ്പുകൾ ആരംഭിച്ചു.

കേന്ദ്രസേന,പൊലീസ്, ഫയര്‍ ഫോഴ്സ്, മത്സ്യത്തോഴിലാളികള്‍,സന്നദ്ധ പ്രവര്‍ത്തക‌ര്‍ യുവാക്കള്‍ എന്നിങ്ങനെ എല്ലാവരും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനമാണ്ന ഇപ്പോൾ ടന്നുകൊണ്ടിരിക്കുന്നത്. ഈ കൂട്ടായ ഇടപെടലാണ് എല്ലാ പ്രതിസന്ധികളും മറികടക്കാനുള്ള ആത്മവിശ്വാസം നല്‍കുന്നത്. സ്വന്തം ജീവന്‍ പോലും മറന്നുള്ള പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തുന്നത്.

അതേസമയം, കൂട്ടായ രക്ഷാപ്രവര്‍ത്തനത്തിനിടിയില്‍ ചിലര്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയാണ്.സംസ്ഥാനത്തൊട്ടാകെ ഒരിടത്തും ഇന്ധനക്ഷാമമില്ലെന്നും തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളം ഒരുമിച്ച് നിന്ന് ഒരു ദുരന്തത്തെ നേരിടുമ്പോള്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. തെറ്റായ സന്ദേശം ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. അത് പ്രശ്നങ്ങളെ സങ്കീർണമാക്കുന്നു.
എല്ലാ ഡാമും തുറക്കുന്നുവെന്നും പെട്രോൾ പമ്പുകൾ ആകെ അടക്കുന്നുവെന്നും പ്രചരിപ്പിക്കുന്നു. അത്തരക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും- മുഖ്യമന്ത്രി വ്യക്തമാക്കി.

CM – fake news repsonds- press meet

Noora T Noora T :