സിനിമ ചിത്രീകരണത്തിനിടെ ഹോളിവുഡ് നടൻ അലെക് ബാൾഡ്വിൻ ഉപയോഗിച്ച തോക്കിൽ നിന്ന് വെടിയേറ്റ് ഛായാഗ്രാഹക മരിച്ച കേസ് കോടതി റദ്ദാക്കി. മ നഃപൂർവമല്ലാത്ത നരഹ ത്യയ്ക്ക് ആയിരുന്നു അലെക് ബാൾഡ്വിൻ വിചാരണ നേരിട്ടിരുന്നത്. കോടതി മുറിയ്ക്കുള്ളിൽ പൊട്ടിക്കരഞ്ഞുകൊണ്ട് വിധി പ്രസ്താവം കേൾക്കുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ന്യൂ മെക്സിക്കോയിലെ സാന്റാ ഫേ കോടതിയിൽ നടന്ന വിചാരണയ്ക്കൊടുവിൽ ജഡ്ജ് മേരി മാർലോവ് സ്ലോമറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേട്ടതിനു പിന്നാലെ നടൻ പൊട്ടിക്കരയുകയായിരുന്നു. കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നെങ്കിൽ താരം 18 മാസം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമായിരുന്നു.
താരം അടിസ്ഥാന തോക്ക് സുരക്ഷാ നിയമങ്ങൾ അവഗണിച്ചുവെന്നും സെറ്റിൽ അശ്രദ്ധമായി പെരുമാറിയെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ തോക്ക് പരിശോധിക്കുന്നതിൽ താരത്തിന് ഉത്തരവാദിത്വമല്ലെന്നും യഥാർത്ഥ ബുള്ളറ്റുകളാണ് തോക്കിലുണ്ടായിരുന്നതെന്നും നടനുവേണ്ടി ഹാജരായ അഭിഭാഷകൻ പഞ്ഞു.
2021ൽ ഡസ്റ്റ് സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു ഏവരെയും ഞെട്ടിച്ചുകൊണ്ട് ആ അപ്രതീക്ഷിത സംഭവം ഉണ്ടായത്. ഷൂട്ടിങ് രംഗത്തിന്റെ റിഹേഴ്‌സൾ നടക്കുന്നതിനിടെയായിരുന്നു സംഭവം. ഡമ്മി തോക്കിനു പകരം യഥാർത്ഥ തോക്കായിരുന്നു അലക് ബാൾഡ്വിന് മാറി നൽകിയത്. ക്യാമറയെ ഫേസ്ചെയ്ത് അലക് വെടിവെക്കുന്നതായിരുന്നു രംഗം.
എന്നാൽ സെറ്റിലുള്ളവരെയെല്ലാം ഞെട്ടിച്ച് നടന്റെ തോക്കിൽ നിന്നുള്ള വെടിയേറ്റ് ഛായാഗ്രാഹക ഹല്യന ഹറ്റ്ചിൻസ് കൊ ല്ലപ്പെടുകയായിരുന്നു. അതേസമയം, സിനിമയ്ക്കായി ആയുധങ്ങൾ നിർമിച്ച ഹന്ന ഗുടീറസ് മനഃപ്പൂർമല്ലാത്ത നരഹത്യയ്ക്ക് 18 മാസം തടവ് ശിക്ഷ അനുഭവിക്കുകയാണ്. നടനെതിരെയും ഇതേ വകുപ്പാണ് ചുമത്തിയിരുന്നത്.