33 വര്ഷങ്ങള്ക്കു ശേഷം ഛായാഗ്രഹണ കുലപതി പി സി ശ്രീറാം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു , പ്രാണയിലൂടെ !!

33 വര്ഷങ്ങള്ക്കു ശേഷം ഛായാഗ്രഹണ കുലപതി പി സി ശ്രീറാം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു , പ്രാണയിലൂടെ !!

ഇന്ത്യൻ സിനിമയിൽ വിസ്മയമൊരുക്കാനാണ് പ്രാണ വരുന്നത്. സിംഗ് സറൗണ്ട് സൗണ്ട് ആദ്യമായി ഇന്ത്യൻ സിനിമയിൽ ഉപയോഗിക്കുന്നത് പ്രണയിലാണ്. അത് കൈകാര്യം ചെയ്തിരിക്കുന്നതാക്കട്ടെ , ഓസ്കാർ ജേതാവും മലയാളത്തിന്റെ അഭിമാനവുമായ റസൂൽ പൂക്കുട്ടിയും. മാത്രമല്ല , ഒറ്റ കഥാപാത്രം മാത്രമാണ് ചിത്രത്തിലുള്ളത് , നിത്യ മേനോൻ. അതിനും പുറമെ വലിയൊരു വിശേഷം പങ്കു വെയ്ക്കുകയാണ് പ്രാണ .

ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച ഛായാഗ്രാഹകനാണ് പി സി ശ്രീറാം.അദ്ദേഹം വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നത് പ്രണയിലൂടെയയാണ് . ഇന്ത്യൻ ഛായാഗ്രഹണ കുലപതി എന്നാണ് ഇദ്ദേഹത്തെ അറിയപെടുന്നത്. കൂടും തേടി എന്ന ചിത്രമാണ് അദ്ദേഹം മലയാളത്തിൽ ചെയ്ത അവസാന ചിത്രം.1981 ൽ വാ ഇന്ത പക്കം എന്ന തമിഴ് ചിത്രത്തിലൂടെ ക്യാമറ ചലിപ്പിക്കൻ തുടങ്ങിയ ഇദ്ദേഹത്തിന്റെ കരിയർ വളർച്ച പെട്ടന്നായിരുന്നു.

മണിരത്‌നം എന്ന സംവിധായകന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായ മൗന രാഗത്തിൽ ക്യാമറ പി സി ശ്രീറാം ആയിരുന്നു. അതിനു ശേഷം തമിഴ് സിനിമ ചരിത്രത്തിലെ സൂപ്പർ ഹിറ്റ് ആയ പല ചിത്രങ്ങളുടെ പിന്നിൽ ക്യാമറ കൈകാര്യം ചെയ്തത് ഇദ്ദേഹമാണ്, ഇതിനിടയിൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ഇദ്ദേഹത്തെ അവിടെയുള്ള പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചത്. പി സി ശ്രീറാമിന്റെ ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ എല്ലാം തന്നെ മികവുറ്റ ചിത്രങ്ങൾ ആയിരിക്കും. ഇതിൽ മിക്ക ചിത്രങ്ങൾക്കും ഇദ്ദേഹത്തിന് മികച്ച ഛായാഗ്രഹനുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്.

മണിരത്‌നം ചിത്രത്തിലെ സ്ഥിര സാന്നിധ്യം ആയിരുന്ന പി സി ശ്രീറാമിനെ മലയാള സിനിമയിലേക്ക് തിരിച്ചു കൊണ്ടുവരാൻ കാത്തിരിക്കുകയിരുന്നു മലയാളി പ്രേക്ഷകർ. ആ ഭാഗ്യമാണ് ഇപ്പോൾ വി കെ പ്രകാശ് നിത്യ മേനോൻ ചിത്രമായ പ്രാണ യിലൂടെ മലയാളികൾക്ക് കിട്ടിയിരിക്കുന്നത്. ചിത്രത്തിന്റെ സ്റ്റോറി ലൈൻ കേട്ടപ്പോൾ തന്നെ പി സി ശ്രീറാം ചിത്രത്തിൽ കമ്മിറ്റ് ചെയ്തു. ദൃശ്യ കുലപതിയുടെ കണ്ണിലെ കാഴ്ചകളിലൂടെ പ്രാണ കാണാൻ കാത്തിരിക്കാം.

cinematographer p c sreeram in praana

Sruthi S :