ക്രിസ്റ്റഫർ സിനിമയുടെ പ്രമോഷന് എത്തിയ മമ്മൂട്ടിയെ കുറിച്ച്‌ ഐശ്വര്യ ലക്ഷ്മി പറഞ്ഞത്!

ക്രിസ്റ്റഫർ സിനിമയുടെ പ്രമോഷന് എത്തിയ മമ്മൂട്ടിയെ കുറിച്ച്‌ ഐശ്വര്യ ലക്ഷ്മി പറഞ്ഞത്!

ക്രിസ്റ്റഫർ സിനിമയുടെ പ്രമോഷന് വേണ്ടി ഇന്നലെ വൈകുന്നേരം ലുലുമാളിൽ മമ്മൂട്ടിയും അണിയറപ്രവർത്തകരും ഒത്തുചേർന്നു. ഐശ്വര്യ ലക്ഷ്മി മമ്മൂട്ടിയെ കുറിച്ചു പറഞ്ഞത് ഇതായിരുന്നു. മമ്മൂട്ടി എന്ന് പറയുന്ന ആക്ടർ ഒരു നല്ല മനുഷ്യൻ ആണെന്നാണ്. ക്രിസ്റ്റഫർ എന്ന സിനിമ മമ്മൂക്കയുടെ കരിയറിലെ മികച്ച സിനിമകളിൽ ഒന്നായിരിക്കും എന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.

മമ്മൂട്ടി-ബി ഉണ്ണി കൃഷ്ണൻ- ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ക്രിസ്റ്റഫറിന്റെ റിലീസ് പ്രഖ്യാപിച്ചു. ക്രിസ്റ്റഫർ ഫെബ്രുവരി 9ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയ യു/എ സർട്ടിഫിക്കേറ്റ് നൽകിയത്. രണ്ടര മണിക്കൂർ ദൈർഘ്യമാണ് ചിത്രത്തിനുള്ളത്. ബി ഉണ്ണി കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. ക്രിസ്റ്റഫറിൽ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നത്.

കഴിഞ്ഞ മാസം ഇറങ്ങിയ ചിത്രത്തിൻറെ ടീസർ പ്രേക്ഷകരിൽ വലിയ ആകാംക്ഷ ഉയർത്തിയിട്ടുണ്ട്. ഒരു കേസ് അന്വേഷണവും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് ടീസറിൽ നിന്ന് മനസിലാകുന്നത്. ചിത്രത്തിൽ വിനയ് റായ് ആണ് വില്ലൻ കഥാപാത്രമായി എത്തിയിരിക്കുന്നത്. സീതാറാം ത്രിമൂർത്തി എന്നാണ് വിനയിയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പിന്നീട് ഇറങ്ങിയ പോസ്റ്ററുകളും എല്ലാം ആരാധകരെ ആവേശത്തിലാക്കിയിരുന്നു.

Kavya Sree :