ക്രിസ്തുമസ് വിന്നർ ; ഒടിയനോ , ഞാൻ പ്രകാശനോ ? ഉത്തരം ഇതാ ..

ക്രിസ്തുമസ് വിന്നർ ; ഒടിയനോ , ഞാൻ പ്രകാശനോ ? ഉത്തരം ഇതാ ..

ക്രിസ്തുമസ് പ്രമാണിച്ച് കടുത്ത മത്സരത്തിലായിരുന്നു സിനിമ ലോകം . ഒടിയൻ , ഞാൻ പ്രകാശൻ , തട്ടിൻപുറത്ത് അച്യുതൻ , എന്റെ ഉമ്മാന്റെ പേര് , തമിഴ് ചിത്രം മാരി 2 , മൊഴിമാറ്റ ചിത്രം കെ ജി എഫ് , ബോ ളിവുഡിൽ നിന്നും സീറോ തുടങ്ങി ഒമ്പതോളം ചിത്രങ്ങളാണ് പ്രദർശനത്തിന് എത്തിയത്. ക്രിസ്തുമസ് ചിത്രങ്ങളിൽ ഏറ്റവും ആദ്യം പ്രദർശനത്തിന് എത്തിയത് ഒടിയൻ ആണ്.

ഒട്ടേറെ പ്രതീക്ഷകൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച് പുതുമുഖ സംവിധായകൻ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഒടിയൻ വലിയ പ്രതിസന്ധികളാണ് റിലീസിന് നേരിട്ടത്. അപ്രതീക്ഷിതമായി എത്തിയ ഹർത്താൽ ആദ്യ ദിനം തന്നെ കളക്ഷനെ ബാധിച്ചപ്പോൾ പിന്നാലെ കടുത്ത സോഷ്യൽ മീഡിയ ആക്രമണങ്ങളും ഡീഗ്രേഡിങ്ങും എത്തി .

ചിത്രം തകർന്നു എന്ന് വരെ പലരും വിധി എഴുതിയ ഒടിയൻ ഫീനിക്സ് പക്ഷിയെ പോലെയാണ് കുതിച്ചുയർന്നത് . കുടുംബ പ്രേക്ഷകരുടെ മനം കവർന്ന ഒടിയൻ ഡിസംബർ അവസാനിക്കുമ്പോളും തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ് .

കളക്ഷനിൽ ഒടിയൻ മുന്നിട്ട് നില്കുമ്പോളും സത്യൻ അന്തിക്കാട് – ശ്രീനിവാസൻ കൂട്ടുകെട്ടിൽ വര്ഷങ്ങള്ക്കു ശേഷം എത്തിയ ഫഹദ് ഫാസിൽ ചിത്രം ഞാൻ പ്രകാശൻ പ്രേക്ഷക പ്രീതി നേടി മുൻപന്തിയിലാണ് . ഫഹദ് ഫാസിൽ ഞാൻ പ്രകാശനിലൂടെ 2018 ഉം മുൻ വര്ഷങ്ങളിലേത് പോലെ സ്വന്തമാക്കി .

ഞാൻ പ്രകാശനൊപ്പം തന്നെ ശ്രേദ്ധയമാകുന്ന ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. നവാഗതനായ ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ചിത്രത്തിൽ ടോവിനോയും ഉർവ്വശിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഞാൻ പ്രകാശനൊപ്പം തന്നെ എന്റെ ഉമ്മാന്റെ പേരും തിയേറ്ററുകളിൽ കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്തി.

christmas winner : odiayan or njan prakashan ?

Sruthi S :