പത്തും ഇരുപതുമല്ല , പുതിയ ചിത്രത്തിൽ വിക്രം എത്തുന്നത് ലോകത്തിലിതുവരെ ആരും എത്താത്ത ഗെറ്റപ്പുകളിൽ !

എല്ലാ തരം പരീക്ഷണങ്ങളും ചിത്രങ്ങൾക്കായും കഥാപാത്രങ്ങൾക്കായും നടത്തുന്ന നടനാണ് വിക്രം. അന്യൻ എന്ന ചിത്രത്തിൽ മൂന്നു ഗെറ്റപ്പിലാണ് താരം എത്തിയത് . ഇപ്പോളിതാ ഒന്നും രണ്ടും അല്ല , 25 വേഷങ്ങളിൽ ഒറ്റ സിനിമയിൽ എത്തുകയാണ് വിക്രം.

അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലാണ് വിക്രം 25 വ്യത്യസ്ത വേഷങ്ങളിലെത്തുന്നത്.ഒരു നടന്‍ 25 വേഷങ്ങളില്‍ ഒരു സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത് ഒരു പക്ഷേ ലോകത്ത് തന്നെ ആദ്യമായിട്ടാകും.

അടുത്തവര്‍ഷമാകും സിനിമ തിയറ്ററിലെത്തുക. മെയാദ മാന്‍, കടൈ കുട്ടി സിങ്കം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടി പ്രിയ ഭവാനി ശങ്കര്‍ ആണ് ചിത്രത്തില്‍ നായിക ആയി എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഗീതസംവിധാനം നിര്‍വഹിക്കുന്നത് എആര്‍ റഹ്മാന്‍ ആണ്.

chiyaan vikram to play 25 roles in a movie

Sruthi S :