പ്രശസ്ത തെലുങ്ക് താരം ചിരഞ്ജീവിയുടെ മുന്‍ മരുമകന്‍ സിരിഷ് ഭരദ്വാജ് അന്തരിച്ചു. 39 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അന്ത്യമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. നടി ശ്രീ റെഡ്ഡിയാണ് മരണവിവരം സ്ഥിരീകരിച്ചത്. 2007ലാണ് ചിരഞ്ജീവിയുടെ ഇളയമകളായ ശ്രീജയും സിരിഷും തമ്മിലുള്ള വിവാഹം. വിവാഹസമയത്ത് സിരിഷിന് 21ഉം ശ്രീജയ്ക്ക് 19ഉം ആയിരുന്നു പ്രായം.
ഇവരുടെ കുടുംബം വിവാഹത്തിന് എതിരായിരുന്നു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് വിവാഹിതരാകുകയായിരുന്നു ഇരുവരും. 2014ല്‍ ഇരുവരും വിവാഹമോചിതരായി. പിന്നാലെ ശ്രീജ തന്റെ കുടുംബത്തിലേയ്ക്ക് തിരിച്ചെത്തി. വൈകാതെ സിരിഷ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും ചെയ്തു. വൈകാതെ തന്നെ രണ്ടുപേരും പുനര്‍വിവാഹവും ചെയ്തിരുന്നു.
ആദ്യ ഭര്‍ത്താവിനെതിരെ സ്ത്രീധന പീഡന കേസും ശ്രീജ അന്ന് ഫയല്‍ ചെയ്തിരുന്നു. ശ്രീജയുടെ വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴെല്ലാം ചിരഞ്ജീവി മകളോടൊപ്പം തന്നെ നിന്നിരുന്നു. ആദ്യ വിവാഹബന്ധം പരാജയപ്പെട്ടതുപോലെതന്നെ രണ്ടാമത്തെ വിവാഹബന്ധവും പരാജയമായിരുന്നു താരപുത്രിയുടേത്.
ബിസിനസ് മാന്‍ കല്യാണ്‍ ദേവുമായി ആയിരുന്നു ശ്രീജയുടെ രണ്ടാം വിവാഹം. പ്രണയത്തില്‍ ആയിരുന്നു ഇരുവരും. 2016 ല്‍ ഇരുവരും വിവാഹിതരായി. എന്നാല്‍ ഈ വിവാഹവും അധികം നീണ്ടു പോയില്ല. ഔദ്യോഗികമായി പ്രസ്താവന നടത്തിയിട്ടില്ലെങ്കിലും താരപുത്രിയുടെ രണ്ടാമത്തെ വിവാഹ ബന്ധവും പരാജയം തന്നെയായിരുന്നു.