മി ടൂ തരംഗവുമായി രംഗത്ത് എത്തിയതോടെയാണ് ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയി വാർത്തകളിൽ നിറഞ്ഞത് . പ്രമുഖർക്കെതിരെയുള്ള ഈ വെളിപ്പെടുത്തലുകൾ ചിന്മയിക്കുണ്ടാക്കിയ പ്രശ്നങ്ങൾ ചെറുതല്ല.
സിനിമ രംഗത്തുള്ളവർ ഇതോടെ ചിന്മയിയെ ഒറ്റപ്പെടുത്തി. അവസരങ്ങൾ നിഷേധിച്ചു. സംഘടനകളിൽ നിന്നും പുറത്താക്കുന്ന സ്ഥിതി വരെ എത്തി. അതോടെ ചിന്മയിക്കെതിരെ മോശം കമന്റുകളും ഉയരാൻ തുടങ്ങി.
ഇപ്പോൾ സാരിയുടുക്കാൻ ഉപദേശിച്ച ആരാധകനു നല്ല മറുപടി നൽകിയിരിക്കുകയാണ് ചിന്മയി. സാരി ഉടുത്ത് യുവാക്കള്‍ക്ക് മാതൃകയാകണം എന്ന ഒരു ആരാധകന്റെ ആവശ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. ‘ഞാന്‍ സാരി ഉടുക്കുകയാണെങ്കില്‍ ഒരു കൂട്ടം ആണുങ്ങള്‍ എന്റെ അരക്കെട്ടിന്റേയും മാറിടത്തിന്റേയും ചിത്രങ്ങള്‍ എടുത്ത് വട്ടമിട്ട് പോണ്‍ സൈറ്റില്‍ പോസ്റ്റ് ചെയ്യും. പിന്നീട് ഈ ചിത്രങ്ങള്‍ കണ്ട് സ്വയംഭോഗം ചെയ്യുകയാണെന്ന് സന്ദേശം അയക്കും. സാരി ഉടുത്താലും ജീന്‍സ് ധരിച്ചാലും ഇന്ത്യക്കാരിയായി ജീവിക്കാന്‍ തനിക്ക് കഴിയും’-് ചിന്മയി മറുപടിയായി ട്വീറ്റ് ചെയ്തത്.
പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിന് എതിരെയാണ് ചിന്‍മയി രംഗത്തെത്തിയത്. പിന്നീട് ഗായകന്‍ കാര്‍ത്തിക്, നടന്‍ രാധാ രവി എന്നിവര്‍ക്കെതിരേയും ചിന്‍മയി ആരോപണം ഉന്നയിച്ചു.
chinmayi’s viral comment