” ദയവു ചെയ്തു ഇതൊന്നു നിർത്തു” – മാധ്യമങ്ങളോട് കേണപേക്ഷിച്ച് ഗായിക ചിന്മയി

” ദയവു ചെയ്തു ഇതൊന്നു നിർത്തു” – മാധ്യമങ്ങളോട് കേണപേക്ഷിച്ച് ഗായിക ചിന്മയി

ഗായിക ചിന്മയിയുടെ വെളിപ്പെടുത്തൽ മി ടൂ തരംഗത്തിൽ വലിയ ഒച്ചപ്പാടുകളാണ് സൃഷ്ടിച്ചത്. ആരോപണവിധേയൻ ചിന്മയി പറഞ്ഞത് സത്യമെന്ന് അംഗീകരിക്കുകയും ചെയ്തു. അതിനു സെശമ്പള സ്ത്രീകളും വിവിധ തൊഴിൽ മേഖലകളിൽ ത്നങ്ങൾ നേരിട്ട അതിക്രമങ്ങൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽചിന്മയി അടക്കമുള്ള മൂന്നു സ്ത്രീകൾ നടത്തിയ പത്രസമ്മേളനത്തിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.

വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ചിന്‍മയി അടക്കമുള്ളവര്‍ വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. എന്നാല്‍ അവരെ മാനസികമായി തളര്‍ത്തുന്ന രീതിയിലുള്ള ചോദ്യങ്ങളായിരുന്നു ചില മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടായത്.

അത്യന്തം സെന്‍സിറ്റീവായ ചോദ്യങ്ങള്‍ തമിഴ് വാര്‍ത്താലേഖകര്‍ ചിന്‍മയിയോടു ചോദിച്ചു. ദയാവായി നിര്‍ത്തു, ഇങ്ങനെ വിചാരണചെയ്യരുതെന്നു പറഞ്ഞ് ചിന്‍മയി അവരോടു കൈകൂപ്പി യാചിച്ചു. ചിന്‍മയിയുടെ വാക്കുകള്‍ ഇങ്ങനെ: ‘ ഞങ്ങള്‍ക്കു നേരിടേണ്ടി വന്ന അതിക്രമങ്ങളെ പറ്റിയാണു തുറന്നു പറഞ്ഞത്. ഈ രാജ്യത്തെ എല്ലാ പുരുഷന്‍മാരെയും മോശക്കാരായി ചിത്രീകരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. നേരിട്ട ദുരിതങ്ങളുടെ വലിയ കഥകള്‍ തന്നെ ഈ സ്ത്രീകള്‍ക്കുണ്ട്. ഇത്തരം അക്രമങ്ങളെ നേരിടാന്‍ പുരുഷന്‍മാര്‍ക്കു സഹായിക്കാന്‍ കഴിയുമോ എന്നാണു ചോദിക്കാനുള്ളത്. പക്ഷേ, അതിക്രമത്തിന് ഇരയായവരെ നിശബ്ദരാക്കാനാണു നിങ്ങള്‍ ശ്രമിക്കുന്നത്.’

മീടു ക്യാംപെയ്‌നില്‍ രാജ്യമൊട്ടാകെ നിരവധി സ്ത്രീകളാണു തങ്ങള്‍ക്കു നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളെ പറ്റി തുറന്നു പറഞ്ഞു. തമിഴ് സിനിമ മേഖലയില്‍ ചിന്‍മയി അടക്കമുള്ളവരാണു ലൈംഗിക അതിക്രമങ്ങളെ പറ്റി ആദ്യം തുറന്നു പറഞ്ഞത്. പ്രശസ്ത കവി വൈരമുത്തുവിനെതിരെയും ഗായകന്‍ കാര്‍ത്തികിനെതിരെയും ചിന്‍മയി വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.

chinmayi against media

Sruthi S :