“എന്റെ ചിത്രത്തിന് ഇതുവരെ വയ്ക്കാത്ത അത്ര കട്ടൗട്ട്, ബാനര്‍, ഫ്‌ളക്‌സ് തുടങ്ങിയവ വയ്ക്കണം, പാക്കറ്റില്‍ അല്ല, അണ്ടാവ് നിറയെ പാല്‍ കട്ടൗട്ടില്‍ ഒഴിക്കണം” -ചിമ്പു!!!

വിമർശനങ്ങളും വിവാദങ്ങളും എപ്പോഴും സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്ന നടനാണ് ചിമ്പു. ചിമ്പു കാരണം സിനിമകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി നിര്‍മാതാക്കളും സംവിധായകരും പലപ്പോഴും രംഗത്തു വന്നിട്ടുണ്ട്. ചിമ്പുവിന്റെ സ്വഭാവ രീതി നിരവധി ആരാധകരെ അദ്ദേഹത്തില്‍ നിന്ന് അകറ്റി നിർത്തിയിട്ടുമുണ്ട്. ഇപ്പോൾ ഇതാ ചിമ്പുവിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ചിമ്പു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയകളിൽ സജീവമായിരിക്കുന്നത്.

തന്റെ ചിത്രം റിലീസ് ചെയ്യുന്ന ദിനത്തില്‍ പാലഭിഷേകവും കട്ടൗട്ടുകളും വേണ്ട, പകരം ആ തുകയ്ക്ക് മാതാപിതാക്കള്‍ക്ക് വസ്ത്രം വാങ്ങി നല്‍കണമെന്ന് പറഞ്ഞിട്ട വീഡിയോയ്ക്ക് നിരവധി ട്രോളുകളാണ് ചിമ്പുവിന് നേരെ ഉയര്‍ന്നത്. പബ്ലിസിറ്റി സ്റ്റണ്ടാണ് ഇതെന്നായിരുന്നു വിമര്‍ശനം. ഇപ്പോളിതാ അതിനെതിരെ മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ചിമ്പു.

ചിമ്പുവിന്റെ വാക്കുകൾ

‘എന്റെ പഴയ വീഡിയോയെ നിരവധിപ്പേര്‍ വിമര്‍ശിച്ചത് ശ്രദ്ധിച്ചു. എനിക്ക് ആരാധകരില്ലാത്തതുകൊണ്ടാണ് പുതിയ സെന്റിമെന്റ്‌സുമായി ഇറങ്ങിയിരിക്കുകയാണ് എന്നാണ് ചിലര്‍ പറഞ്ഞത്. എന്നാല്‍ ഞാന്‍ ഇപ്പോള്‍ പറയുന്നു, ‘ വന്താ റാജാവാ താന്‍ വരുവേന്‍’ എന്ന എന്റെ ചിത്രത്തിന് ഇതുവരെ വയ്ക്കാത്ത അത്ര കട്ടൗട്ട്, ബാനര്‍, ഫ്‌ളക്‌സ് തുടങ്ങിയവ വയ്ക്കണം. പാക്കറ്റില്‍ അല്ല, അണ്ടാവ് നിറയെ പാല്‍ കട്ടൗട്ടില്‍ ഒഴിക്കണം. വേറെ ലെവല്‍ ആഘോഷമായിരിക്കണം.’ ചിമ്ബു വീഡിയോയില്‍ പറഞ്ഞു.

തമിഴിലെ മുന്‍നിര സംവിധായകനായ സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിമ്ബു ചിത്രമാണ് വന്താ റാജാവാ താന്‍ വരുവേന്‍.
വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

chimbu new movie vantha rajavthan varuven

HariPriya PB :