
എനിക്കുള്ള പ്രേമം ഒന്നു തന്നെയാണ് പക്ഷെ പെൺക്കുട്ടികൾ മാറിക്കൊണ്ടേ ഇരിക്കും .തമിഴ് സിനിമാ താരം ചിമ്പുവിൻറെ വാക്കുകൾ ആണ് ഇത് .തന്റെ പ്രണയം പെൺകുട്ടികൾ മനസ്സിലാക്കാത്തതാണ് വേർപിരിയലിന് കാരണം എന്നും ചിമ്പു പറയുന്നു .ഒന്നിലേറെ അടുപ്പങ്ങൾ കാരണം ലേഡീസ് മാന്‍ ഓഫ് തമിഴ് ഇൻഡ്യൂസറി എന്നാണ് ചിമ്പു അറിയപ്പെടുന്നത് .എന്തൊക്കെ തന്നെ ആയാലും ചിമ്പുവിനോട് ഇന്നും സ്ത്രീകൾക്ക് ആരാധനയാണ് .
വല്ലവൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനു മുന്നേ തന്നെ പ്രണയത്തിൽ ആയവരാണ് ചിമ്പുവും നയൻതാരയും
ഇത് ഇവർ തന്നെ തുറന്നു പറഞ്ഞിട്ടും ഉണ്ട് . ഒരുപാട് പെൺകുട്ടികളുമായി താൻ പ്രണയത്തിൽ ആയിട്ട് ഉണ്ടെങ്കിലും ഹാൻസികക്കും നയൻതാരക്കും തന്റെ മനസ്സിൽ പ്രതേക സ്ഥാനം ആണ് ഉള്ളത് .വേർപിരിയൽ ഒരുപാട് ഉണ്ടായിട്ട് ഉണ്ടെങ്കിലും തന്റെ മനസ്സിനെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ഹൻസികയും ആയുള്ള വേർപിരിയൽ ആണ് .കന്നഡ നായിക ഹർഷികയുമായ് ചിമ്പു പ്രണയത്തിലാണ് എന്ന വാർത്തയും അടുത്തിടെ പ്രചരിച്ചിരുന്നു .ഒരു പാർട്ടിക്ക് ഇടയിൽ ചിമ്പു ഹർഷികയെ ചുംബിക്കുന്ന വീഡിയോ ആണ് ഈ പ്രണയം ആരാധകർക്ക് ഇടയിൽ ചർച്ച ആയത് .
സിലമ്പാട്ടം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ഇടയിൽ മുംബൈ പെൺകുട്ടി സനാ ഖാനുമായി ചിമ്പു അടുപ്പത്തിൽ ആയിരുന്നു .ഐശ്വര്യാ ധനുഷ്മായി ചിമ്പു കുറച്ചുകാലം മുന്നേ അടുപ്പത്തിൽ ആയിരന്നു എന്ന വാർത്തയും പ്രചരിച്ചിരുന്നു .ഇതിന്റെ പേരിൽ ധനുഷും ചിമ്പുവും ആയി ചില പ്രശ്നങ്ങൾ ഉണ്ടായതായി റിപോർട്ടുകൾ വന്നിട്ടുണ്ട് .എന്നാൽ ആവർ തമ്മിൽ വേറെ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് ഇരുവരും പിന്നീട് പറഞ്ഞിരുന്നു .പോടാ പോടീ എന്ന ചിത്രത്ത്തിന്റെ ഷൂട്ടിങ്ങിനു ഇടയിൽ തമിഴ് നായിക വരലക്ഷ്മിയുമായി ചിമ്പു പ്രണയത്തിൽ ആയിരുന്നു .എന്നാൽ വരലക്ഷ്മിയും വിശാലുമായുള്ള പ്രണയം പിന്നീട് ചർച്ച ആയിരുന്നു .
വാലു എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിലൂടെയാണ് ഹന്‍സികയും ചിമ്ബുവും പ്രണയത്തിലായത്. ആ ചിത്രം റിലീസ് പൂര്‍ത്തിയാക്കി തിയേറ്ററിലെത്തുമ്ബോഴേക്കും ഇരുവരും വേര്‍പിരിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരും സൗഹൃദത്തിലാണെന്നാണ് കേള്‍ക്കുന്നത്.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിമ്ബുവും ഹന്‍സികയും വീണ്ടും ഒന്നിക്കുന്നു. ഹന്‍സികയുടെ അന്‍പതാമത്തെ ചിത്രമായ മഹ യില്‍ ചിമ്ബു അതിഥി വേഷത്തിലെത്തുന്നു എന്നാണ് കേള്‍ക്കുന്നത്. ചിത്രത്തിനായി ചിമ്ബു 10 ദിവസത്തെ കാള്‍ഷീറ്റ് നല്കിയിട്ടുണ്ടത്രെ.
പഴയ കാമുകിമാരെ സുഹൃത്തായി കണ്ട് ചിമ്ബു ഒരുമിച്ച് അഭിനയിക്കുന്നത് ഇതാദ്യമല്ല. ഇത് നമ്മ ആള് എന്ന ചിത്രത്തിലൂടെ നയന്‍താരയുമായി ഒന്നിച്ച് ചിമ്ബു വീണ്ടും സിനിമ ചെയ്തത് വാര്‍ത്തയായിരുന്നു. ആദ്യം എതിര്‍പ്പ് കാണിച്ചെങ്കിലും നയന്‍താരയും പിന്നീട് അഭിനയിക്കാന്‍ സമ്മതം അറിയിക്കുകയായിരുന്നു.
തൃഷയുമായി ചിമ്പു പ്രണയത്തിൽ ആണ് എന്ന വാർത്തയും ഇടയ്ക്കു വന്നിരുന്നു .വിണ്ണയിതാണ്ടി വാരുവായ എന്ന ചിത്രത്തിന്റെ റിലീസ് സമയത് ആണ് ഈ വാർത്ത പ്രചരിച്ചത് .ഇങ്കെ എന്ന സൊല്ലുതു എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ഇടയിൽ ആൻഡ്രിയയും ചിമ്പുവും ആണ് പുതിയ പ്രണയ ജോഡികൾ എന്ന വാർത്ത ഉണ്ടായി .എന്നാൽ തന്റെ കയ്യിൽ ചിമ്പുവിന്റെ മൊബൈൽ നമ്പർ പോലും ഇല്ല എന്നാണു ആൻഡ്രിയ ഇതിനോട് പ്രതികരിച്ചത് .

Chimbu and hansika restarted their relationship