അന്ന് രഘുവരന് സംഭവിച്ചതാണ് ഇന്ന് ഫഹദ് ഫാസിലിനും സംഭവിക്കുന്നത്!; വെളിപ്പെടുത്തലുമായി ചെയ്യാര്‍ ബാലു

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരാലില്‍ ഒരാളാണ് ഫഹദ് ഫാസില്‍. അച്ഛന്റെ സിനിമയിലൂടെയായിരുന്നു ഫഹദിന്റെ അരങ്ങേറ്റം. പക്ഷെ ആദ്യ സിനിമ പരാജയപ്പെട്ടു. ഇതോടെ അഭിനയത്തില്‍ നിന്നുമാത്രല്ല, രാജ്യത്തു നിന്നു തന്നെ ഫഹദ് വിട്ട് നില്‍ക്കുകയായിരുന്നു. അവിടെ നിന്നും ഫഹദ് തിരികെ വരുന്നത് സ്വന്തം കരിയര്‍ മാത്രമല്ല, മലയാള സിനിമയുടെ മുഖം തന്നെ മാറ്റി മറിച്ചു കൊണ്ടാണ്. ഇന്ന് മലയാളവും കടന്ന് തമിഴിലും തെലുങ്കിലുമെല്ലാം സിനിമകള്‍ ചെയ്യുന്ന, തന്റെ അഭിനയ മികവു കൊണ്ട് ലോകത്തിന്റെ കയ്യടി നേടുന്ന നടനായി വളര്‍ന്നിരിക്കുകയാണ് ഫഹദ് ഫാസില്‍.

ബോക്‌സ് ഓഫീസില്‍ ബ്ലോക്ബസ്റ്ററായി മാറിയ ആവേശം കാണികളെ ആവേശം കൊള്ളിച്ചിരുന്നു. വിക്രം എന്ന കമല്‍ ഹാസന്‍ ചിത്രത്തിലെ കഥാപാത്രവും അല്ലു അര്‍ജുന്റെ പുഷ്പയിലെ വില്ലനുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ രജനികാന്തിനൊപ്പമാണ് ഫഹദ് അഭിനയിക്കുന്നത്. തമിഴകത്തും തെലുങ്കിലും വന്‍ ആരാധക വൃന്ദം തന്നെ ഫഹദ് ഫാസിലിനുണ്ട്.

ഫഹദിന്റെ ഭാര്യയും നടിയുമായ നസ്രിയ ഇപ്പോള്‍ അഭിനയ രംഗത്ത് അത്ര സജീവമല്ല. പൂര്‍ണമായും സിനിമ വിട്ടതല്ലെന്നും തിരക്ക് പിടിച്ച് സിനിമകള്‍ ചെയ്യാത്തതാണെന്നും നസ്രിയ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അണിയറ കാര്യങ്ങളില്‍ സജീവമാണ്. പലപ്പോഴും ഫഹദിന്റെ അഭിനയ മികവിനെക്കുറിച്ച് നസ്രിയയും വാചാലകയാറുണ്ട്. ഇപ്പോഴിതാ ഫഹദിനെയും നസ്രിയയെക്കുറിച്ചും തമിഴ് ഫിലിം ജേര്‍ണലിസ്റ്റ് ചെയ്യാര്‍ ബാലു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

കഥാപാത്രങ്ങളില്‍ നിന്ന് പുറത്ത് കടക്കാന്‍ ഫഹദ് ഫാസില്‍ ബുദ്ധിമുട്ടിയെന്ന് ചെയ്യാര്‍ ബാലു പറയുന്നു. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളില്‍ ഫഹദ് റൂമിലിരുന്ന് ഉച്ചത്തില്‍ സംസാരിക്കും, ബാത്ത് റൂമില്‍ നിന്ന് ശബ്ദമുണ്ടാക്കുമെന്ന് നസ്രിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ആദ്യമാെക്കെ പേടി തോന്നി. അഭിനയിച്ച കഥാപാത്രത്തില്‍ നിന്നും പുറത്ത് വരാത്ത അവസ്ഥയാണത്. തനിക്ക് പേടി തോന്നി. ചെരുപ്പ് പുറത്ത് അഴിച്ച് വെക്കുന്നത് പോലെ ക്യാരക്ടര്‍ പുറത്ത് വെച്ച് വീട്ടിലേക്ക് വരണം. ഇല്ലെങ്കില്‍ സൈക്യാട്രിസ്റ്റിനെ കാണിക്കുമെന്ന് നസ്രിയ പറഞ്ഞിട്ടുണ്ടെന്നും ചെയ്യാര്‍ ബാലു പറയുന്നു.

നാനിക്കൊപ്പം നസ്രിയ ഒരു സിനിമ ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായി രണ്ട് മൂന്ന് മീഡിയകളെ കണ്ടു. അഭിമുഖം ചെയ്യുമ്പോള്‍ ഫഹദ് ഫാസിലില്‍ ആശ്ചര്യം തോന്നിയ കാര്യം എന്തെന്ന് ചോദ്യം വന്നു. ആശ്ചര്യമല്ല, ഒരു ഘട്ടത്തില്‍ ഞാന്‍ ഭയന്ന് പോയിട്ടുണ്ട്. ഒരു സിനിമയില്‍ അഭിനയിച്ച ശേഷം ആ ക്യാരക്ടറിനെ അദ്ദേഹം വിടില്ലെന്ന് നസ്രിയ പറഞ്ഞിട്ടുണ്ടെന്നും ചെയ്യാര്‍ ബാലു വ്യക്തമാക്കി.

അന്തരിച്ച നടന്‍ രഘുവരനും ഇതേ സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ചെയ്യാര്‍ ബാലു അന്ന് പറഞ്ഞു. കഥാപാത്രത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ ര?ഘുവരനും സമയമെടുത്തിരുന്നെന്ന് ചെയ്യാര്‍ ബാലു ചൂണ്ടിക്കാട്ടി. രഘുവരന്റെ മുന്‍ ഭാര്യ രോഹിണി നേരത്തെ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ തനിക്ക് രഘുവരന്റെ പെരുമാറ്റം അസാധാരണമായി തോന്നിയിരുന്നെന്ന് രോഹിണി തുറന്ന് പറഞ്ഞു.

രഘു ചിലപ്പോള്‍ വിഷമിപ്പിച്ചിരിക്കും. കുറേക്കാലം എന്തിനാണതെന്ന് എനിക്കും മനസിലായില്ല. ഒരു ദിവസം അഭിമന്യു എന്ന സിനിമയുടെ ഷൂട്ടിം?ഗ് കഴിഞ്ഞ് രഘു മുകളിലേക്ക് വരുന്നില്ല. എന്തുപറ്റിയെന്ന് ഞാന്‍ ചോദിച്ചു. എന്നാല്‍ പ്രത്യേക രീതിയിലാണ് സംസാരിക്കുന്നത്. അതിന് ശേഷമാണ് അമ്മ പറയുന്നത്.

പേടിക്കേണ്ട, ഇപ്പോള്‍ ഏത് കഥാപാത്രമാണോ അവന്‍ ചെയ്യുന്നത് അത് പോലെയാണ് അവന്‍ പെരുമാറുകയെന്ന്. കല്യാണം കഴിഞ്ഞ് ആദ്യ നാളുകളിലായിരുന്നു അത്. അഭിമന്യു സിനിമ കണ്ടപ്പോഴാണ് രഘുവിന്റെ മാറ്റത്തിന് കാരണമെന്തെന്ന് തനിക്ക് മനസിലായതെന്നും രോഹിണി വ്യക്തമാക്കി. അഭിനയത്തില്‍ ഫഹദിനെ പോലെ ഏറെ പ്രശംസകള്‍ നേടിയ നടനാണ് രഘുവരനും.

ഇന്ത്യന്‍ സിനിമയിലെ വേറിട്ട വില്ലനായിരുന്നു രഘുവരന്‍. ശബ്ദ ഗാഭീര്യം കൊണ്ടും, സംഭാഷണത്തിലെ മോഡുലേഷന്‍ കൊണ്ടും, വേറിട്ട അഭിനയ മികവുകൊണ്ടും എല്ലാം ശ്രദ്ധിയ്ക്കപ്പെട്ട നടന്‍. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നട ഭാഷകളില്‍ എല്ലാം പ്രതിനായക വേഷത്തില്‍ രഘുവരന്‍ തിളങ്ങിയിട്ടുണ്ട്. 2008 ല്‍ ആണ് രഘുവരന്‍ മരണപ്പെട്ടത്. അമിതമായ മദ്യപാന ശീലത്തിന് അടിമപ്പെട്ടുപോയ രഘുവിന്റെ ആന്തരികാവയവങ്ങള്‍ എല്ലാം നശിച്ചിരുന്നു. അതാണ് മരണ കാരണവും. നാല്‍പത്തിയൊന്‍പതാം വയസ്സിലാണ് രഘു മരണപ്പെട്ടത്.

Vijayasree Vijayasree :