ശ്രുതിയെ അച്ഛനെ പുറത്തിറക്കാൻ വേണ്ടി പരിഹാര കർമ്മങ്ങൾ ചെയ്യാൻ വേണ്ടിയാണ് ശ്രുതിയും ചന്ദ്രയും കുടുംബവും അമ്പലത്തിൽ എത്തിയത്. അവിടെ വെച്ച് ശ്രുതി ഒരുപാട് തവണ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ചന്ദ്ര സമ്മതിച്ചില്ല.
കുടുംബത്തിലെ എല്ലാവരും ചടങ്ങിൽ പങ്കെടുക്കണമെന്ന് ചന്ദ്രമതി പറയുകയും, ട്രിപ്പിനിടയിൽ സച്ചി അമ്പലത്തിലെത്തുകയും ചെയ്തു. ഒപ്പം നീലിമയും ഉണ്ടായിരുന്നു. നീലിമ അമ്പലത്തിനുള്ളിൽ കയറാതെ പുറത്തായിരുന്നു നിന്നത്. അതിനിടയിലാണ് സുധി അവിടേയ്ക്ക് എത്തിയത്. അതോടുകൂടി എല്ലാം പൊളിഞ്ഞു.