ബാലയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി യൂട്യൂബര്‍ ചെകുത്താന്‍. സോഷ്യൽ മീഡിയയിൽ സൂര്യ സിനിമയുടെ പ്രൊമോഷൻ വൈറലായ കാര്യം സംസാരിക്കുന്നതിനിടെയാണ് വിമർശനവുമായി എത്തിയത്.
സൂര്യയുടെ ഈ സിനിമ സംവിധാനം ചെയ്യുന്നത് ബാലയുടെ ചേട്ടനായ ശിവയാണ്.
എന്നാൽ എന്തുകൊണ്ടാണ് ശിവ ഈ സിനിമ സംവിധാനം ചെയ്യുന്ന വ്യക്തി ആയിട്ട് പോലും ബാലയെ പ്രമോഷൻ പരിപാടിക്ക് അടുപ്പിക്കാതിരുന്നതെന്നും ചെകുത്താൻ ചോദിച്ചു.
അതേസമയം സ്വന്തം ചേട്ടന്റെ ഒരു പരിപാടി നടക്കുന്നതിനാൽ സ്വാഭാവികമായും അവിടെ അനിയനായ ബാലയ്ക്ക് വരാം.
പക്ഷേ ഇത്രയും ആളുകൾ സൂര്യയെ കാണാൻ എത്തിയിട്ടും ആ പരിസരത്ത് പോലും അനുജൻ എത്താതിരുന്നതിന് കാരണം ബാലയെ സ്വന്തക്കാര് പോലും വീട്ടിൽ കയറ്റാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് അതിനർത്ഥമെന്നാണ് ചെകുത്താന്റെ വിശദീകരണം.
ഇത്തരത്തിൽ വീട്ടുകാരും സ്വന്തക്കാരും വീട്ടിൽ കയറ്റാത്ത ആളിനെയാണ് സോഷ്യൽ മീഡിയ താങ്ങിക്കോണ്ട് നടക്കുന്നതെന്നും ഇടയ്ക്കിടയ്ക്ക് ഇരുന്ന് കോടികൾ ഉണ്ട് കോടികൾ ഉണ്ട് എന്ന് പറയുന്നുണ്ടല്ലോ ഈ കോടികൾ ഉണ്ടായിട്ടും ബന്ധുക്കൾ പോലും പേരക്കകത്ത് കയറ്റുന്നില്ലല്ലോ എന്നുമാണ് ചെകുത്താൻ വിമർശിക്കുന്നത്.