എല്ലാം വ്യജ വാർത്തകൾ; അന്ന് യഥാർത്ഥത്തിൽ സംഭവിച്ചത് ഇതാണ്; ചാർമിള പറയുന്നു..

നടി ചാർമിള അസ്ഥിരോഗത്തെ തുടർന്നാണ് ചികിത്സ നേടിയിരിക്കുന്നതെന്നും ആശുപത്രിയിലെ മറ്റ് രോഗികളും അവരുടെ സുഹൃത്തുക്കളുമാണ് ചാർമിളയെ ശുശ്രൂഷിക്കുന്നതെതെന്നുമുള്ള വ്യാജ വാർത്തകൾ പുറത്തുവന്നിരുന്നു. പിന്നീട്‍ തരാം തന്നെ ഈ തെറ്റായ വാർത്തകളോട് പ്രതികരിച്ചിരുന്നു . ഇപ്പോൾ ഇതാ ചാർമിളയുടെ പുതിയ ചിത്രം ‘കൊച്ചിന്‍ ശാദി അറ്റ് ചെന്നൈ 03’ യുടെ സംവിധായകന്‍ വ്യാജവാര്‍ത്തകള്‍ക്കെതിരെ രംഗത്ത്. ഫേസ്ബുക്ക് ലൈവിൽ ചാർമിളയ്ക്ക് ഒപ്പം വന്നാണ് സത്യാവസ്ഥ പുറത്ത് പറഞ്ഞത്

കൊച്ചിൻ ശാദി അറ്റ് ചെന്നൈ 03′, ജനുവരി24 നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ എത്തുന്നു. എന്റെ പ്രിയപ്പെട്ട എല്ലാ മലയാളികളോടും ഒരു അപേക്ഷ, നിങ്ങളുടെ പ്രിയപ്പെട്ട നടി ചാർമിളയെ ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യുവാൻ നിങ്ങളുടെ സപ്പോർട്ട് അവർക്ക് ഉണ്ടാവണം. ഈ കഷ്ടപ്പാടിലും നല്ല കഥാപാത്രങ്ങൾ കിട്ടാനും നമ്മുടെ മനസ്സിൽ എന്നും നിലനിൽക്കാൻ അവരെ വെറുതെ വിടണം…എന്നാണ് വിഡിയോ പങ്കുവച്ച് മഞ്ജിത്ത് കുറിച്ചത്

‘ഷൂട്ട് കഴിഞ്ഞ് വീട്ടിൽ വന്ന് ബാത്ത്റൂമിൽ കയറുമ്പോഴായിരുന്നു അപകടം. എന്നാൽ ആ സമയത്ത് വീട്ടിൽ അമ്മയും കുഞ്ഞുമായിരുന്നു ഉണ്ടായത്. വീഴ്ചയിൽ എനിയ്ക്ക് എഴുന്നേറ്റ് നടക്കാൻ കഴിഞ്ഞില്ല. തുടർന്ന് ആംബുലന്‍സ് വിളിക്കുകയും സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നല്ല ചികിത്സ അവിടെ നിന്ന് ലഭിച്ചു. ഇപ്പോൾ നടക്കാൻ കഴിയുന്നുണ്ടെന്ന് ചാർമിള വീഡിയോയിൽ പറയുന്നു. ആശുപത്രയിൽ സഹായിക്കാൻ ആരുമില്ലാതെ കിടക്കുകയാണെന്നുള്ള വാർത്തകൾ തെറ്റാണെന്നും ചാർമിള പറഞ്ഞു’.

charmila

Noora T Noora T :