ഇതുവരെ കണ്ട കാഴ്ചകളിൽ നിന്നെല്ലാം വ്യത്യസ്തമായ എപ്പിസോഡുകളാണ് ഇനി വരുന്നത്. മുഴുവൻ കഥ തന്നെ മാറുകയാണ്. നിറയെ പൊട്ടിത്തെറികളും കലഹങ്ങളുമായിട്ട് മുന്നോട്ട് പോയിക്കൊണ്ടിരുന്നു ഇന്ദീവരത്തിൽ ഇപ്പോൾ നടക്കുന്നത് സന്തോഷത്തിന്റെ നാളുകളാണ്. പ്രേക്ഷകരെല്ലാവരും കാത്തിരുന്ന നിമിഷങ്ങളൊക്കെയാണ് നടന്നുകൊണ്ടിരിക്കുന്നത്.
പിങ്കിയും അർജുനും ഒന്നിക്കുകയും ഗൗതമിനും നന്ദയ്ക്കും ഒരു കുഞ്ഞു പിറക്കാനും പോകുന്ന സന്തോഷത്തിലാണ് എല്ലാവരും. എന്നാൽ ഈ സന്തോഷം തല്ലിക്കെടുത്താനായിട്ടാണ് ശത്രുക്കൾ ശ്രമിക്കുന്നത്. രാധിക വഴി നന്ദയെ ഏലപ്പാറയിൽ എത്തിക്കാനാണ് പുഷ്പ്പനും ബാലാജിയുമൊക്കെ ശ്രമിച്ചത്. ഒടുവിൽ അവരുടെ ആഗ്രഹം നടന്നു. പക്ഷെ അവസാനം സംഭവിച്ചത് മറ്റൊന്നായിരുന്നു.