നയനയെ ഉപയോഗിച്ച് പിങ്കിയുടെ മനസ്സ് മാറ്റി അർജുനുമായി ഒന്നിപ്പിക്കാനാണ് നന്ദ ശ്രമിച്ചത്. എന്നാൽ അവസാനം അതെല്ലാം നന്ദയ്ക്ക് തന്നെ വിനയായി മാറിയ സംഭവങ്ങളാണ് ഇന്ന് ഉണ്ടായത്. മനസ്സിലുള്ള കാര്യം നയന തുറന്ന് പറഞ്ഞു എന്ന് മാത്രമല്ല, സുമംഗലയുടെ ചതിയും ഇന്ന് പുറത്താക്കുകയാണ്. ഇനി രണ്ടും കൽപ്പിച്ച് യുദ്ധത്തിന് ഇറങ്ങുകയാണ് നന്ദ.
