അർജുനെ ഇന്ദീവരത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനായിട്ടാണ് നന്ദ പോയത്. പക്ഷെ പിങ്കിയുടെ മനസ്സിൽ താൻ ഇല്ലെന്ന് മനസിലാക്കിയ അർജുൻ ഒരിക്കലും അങ്ങോട്ട് വരാനായിട്ട് തയ്യാറായില്ല. എന്നാൽ നന്ദയ്‌ക്കൊപ്പം സുമംഗലയും അവിടേയ്ക്ക് വന്നിരുന്നു. മാതൃസ്നേഹത്തിന് മുന്നിൽ അർജുന് പിടിച്ച് നിൽക്കാനായില്ല. അവസാനം നന്ദയുടെ ആഗ്രഹം പോലെ ഇന്ദീവരത്തിലേയ്ക്ക് അർജുനും എത്തി. അർജുൻ തിരിച്ച് വരില്ലെന്നും, ഗൗതമിനെ സ്വന്തമാക്കാമെന്നും വിചാരിച്ച പിങ്കിയ്ക്ക് എട്ടിന്റെ പണി തന്നെയാണ് അർജുന്റെ വരവോടുകൂടി കിട്ടിയത്. പിന്നാലെ ഇന്ദീവരത്ത് നടന്നത് പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു.
