ഗാഥയുടെ യഥാർത്ഥ അച്ഛൻ ആരാണെന്നുള്ള സത്യം പുറത്തായിരിക്കുകയാണ്. ഇതോടുകൂടി ചില അപ്രതീക്ഷിത സംഭവങ്ങൾ ഇന്ദീവരത്ത് നടന്നു. അതിന് മുന്നോടിയായി ഇന്ന് തന്നെ ഗാഥയോടും സുജാതയോടും ഇന്ദീവരത്തിൽ നിന്നും ഇറങ്ങികൊടുക്കാനായിട്ട് അരുന്ധതി ഉത്തരവിട്ടിരിക്കുകയാണ്. പക്ഷെ സ്വന്തമായി വീടൊന്നുമില്ലാത്ത അവരെ തെരുവിലേയ്ക്ക് ഇറക്കിവിടാൻ കഴിയാത്ത ഗൗതമും നന്ദയും ഒരു കടുത്ത തീരുമാനം തന്നെ എടുത്തു. ഇന്ദീവരത്തിലുള്ള ഗൗതമിന്റെ ഓഹരി സുജാതയ്ക്കും ഗാഥയ്ക്കുമായി എഴുതി നൽകാനായിട്ട് തീരുമാനിച്ചു. നന്ദയും അതിന് സമ്മതിച്ചു. പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച പിങ്കിയ്ക്ക് തക്ക മറുപടിയും നൽകി. പക്ഷെ അതിനു ശേഷം എല്ലാവരെയും ഞെട്ടിച്ച സംഭവങ്ങളായിരുന്നു ഇന്ദീവരത്ത് അരങ്ങേറിയത്. അരുന്ധതിയുടെ തീരുമാനമാണ് എല്ലാവരെയും തകർത്തത്.
Athira A
in serialserial story review