ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തത്തിൽ ഇപ്പോൾ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പിങ്കിയുടെ തനിസ്വരൂപം എല്ലാവരും തിരിച്ചറിഞ്ഞിരിക്കുന്നു. പിങ്കി ഗൗതമിനെയാണ് ഇപ്പോഴും സ്നേഹിക്കുന്നത് എന്ന സത്യം മനസിലാക്കിയ അർജുൻ ആകെ തകർന്നു പോയി. പിങ്കിയുടെ മനസ്സിൽ ഒരു സ്ഥാനവും തനിക്കില്ലെന്ന് അറിഞ്ഞ് അർജുൻ പൊട്ടിക്കരയുകയാണ് ചെയ്തത്. പക്ഷെ ഇത്രയും വർഷമായിട്ടും പിങ്കിയ്ക്ക് ഒരു മാറ്റവും ഇല്ലെന്നും, ഇതിനെല്ലാം ഒരു അവസാനം ഉണ്ടാകണമെന്ന ലക്ഷ്യത്തോടെ നന്ദ ഒരു ഉറച്ച തീരുമാനമെടുത്തു. ഇത് കേട്ട് ഇന്ദീവരത്തിലുള്ള എല്ലാവരും ഞെട്ടി.
Athira A
in serialserial story review