പണ്ടത്തെ ‘അമ്മ സീരിയൽ മുതൽ ഇപ്പോഴത്തെ ചന്ദ്രകയിൽ അലിയുന്ന ചന്ദ്രകാന്തം വരെയുള്ള ഒട്ടുമിക്ക സീരിയലുകളിലും എന്റെ അമ്മയെ കണ്ടോ.????? അച്ഛനെ കണ്ടോ.??? എന്ന് പറഞ്ഞ് അമ്മയെയും അച്ഛനെയും തേടി നടക്കുന്ന മക്കൾ. മക്കളും മാതാപിതാക്കളും കണ്ടുമുട്ടാൻ വർഷങ്ങളെടുക്കും.
കണ്ടുമുട്ടിയാലോ വീണ്ടും എന്തെങ്കിലുമൊക്കെ അതിനിടയിൽ സംഭവിച്ച് റബ്ബർബാന്റ് പോലെ വീണ്ടും കഥ വലിച്ച് നീട്ടും. ഇത് അന്നും മാറിയിട്ടില്ല ഇന്നും മാറിയിട്ടില്ല. പക്ഷെ അവസാനം സംഭവിക്കുന്ന ട്വിസ്റ്റോ; ഒരിക്കലും പ്രതീക്ഷിക്കത്തുമില്ല.